helicopter crash പ്രതീകാത്മക ചിത്രം
India

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; അപകടത്തില്‍പ്പെട്ടത് പൈലറ്റ് അടക്കം ആറുപേര്‍

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. പൈലറ്റ് അടക്കം ആറ് പേര്‍ ഉണ്ടായിരുന്ന ഹെലികോപ്റ്ററാണ് ബദരീനാഥിനും ജോഷിമഠിനും ഇടയില്‍ അപകടത്തില്‍പ്പെട്ടത്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് വിവരം.

ഉച്ചയ്ക്ക് 2.15ന് ബദരീനാഥില്‍ നിന്ന് പറന്നുയര്‍ന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ട്രാന്‍സ് ഭാരത് ഏവിയേഷന്റെ ഹെലികോപ്റ്ററാണ് ചമോലി ജില്ലയിലെ ജോഷിമഠിന് സമീപം തകര്‍ന്നുവീണത്. ഹാഥി പര്‍വത മേഖലയ്ക്ക് സമീപമെത്തിയപ്പോള്‍ ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി സംസ്ഥാന രക്ഷാസേനയെയും കരസേനയെയും നിയോഗിച്ചിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിനായി മറ്റു രണ്ടു ഹെലികോപ്റ്ററുകളാണ് വിന്യസിച്ചിരിക്കുന്നത്. കനത്തമഴയും മഞ്ഞുമൂടിയ കാലാവസ്ഥയും കാരണം ഹെലികോപ്റ്റര്‍ എവിടെയാണ് എന്ന് കണ്ടെത്തുന്നതിനുള്ള തിരച്ചിലിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Chopper Returning From Badrinath Goes Missing Near Uttarakhand's Joshimath

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പറഞ്ഞത് സംശയം ഉള്ളവരുടെ ഐഡി കാര്‍ഡ് നോക്കാന്‍; ബാറില്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് പറഞ്ഞിട്ടില്ല'

മഴമേഘങ്ങള്‍ രൂപപ്പെടും; യുഎഇയില്‍ നാല് ദിവസം മഴ, ശക്തമായ കാറ്റിനും സാധ്യത

'മലയാളികള്‍ക്കുള്ള സന്തോഷമില്ലായ്മ ഞങ്ങള്‍ക്കുമുണ്ട്'; ജയിലര്‍ 2 വിവാദത്തില്‍ ആന്റണി പെരുമ്പാവൂര്‍; വെട്ടിമാറ്റലില്‍ മോഹന്‍ലാലും കലിപ്പില്‍?

ജയബാലകൃഷ്ണന്റെ വീട്ടിലെത്തി മുഖ്യമന്ത്രി, സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പു നല്‍കിയെന്ന് ഭദ്രകീര്‍ത്തി, 'വക്കാലത്ത് ഒപ്പിട്ടത് ഭീഷണി മൂലമല്ല'

'കൗണ്ട്ഡൗൺ തുടങ്ങി കഴിഞ്ഞു'; കുഞ്ഞതിഥിയെ വരേവൽക്കാനൊരുങ്ങി സം​ഗീത്, ആശംസകളുമായി നസ്‌ലിനും മാത്യുവും