പ്രതീകാത്മക ചിത്രം 
India

മഹാരാഷ്ട്രയിൽ സിനിമാ തിയേറ്ററുകൾ തുറക്കുന്നു; പ്രവേശനം രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക് മാത്രം

മഹാരാഷ്ട്രയിൽ സിനിമാ തിയേറ്ററുകൾ തുറക്കുന്നു; പ്രവേശനം രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക് മാത്രം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മഹാരാഷ്ട്ര. സംസ്ഥാനത്ത് സിനിമാ തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കാൻ സർക്കാർ അനുമതി നൽകി. ഒക്ടോബർ 22 മുതലാണ് തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നത്. 

പകുതി സീറ്റിൽ ആളുകളെ ഉൾക്കൊള്ളിച്ച് തുറക്കാനാണ് ഇപ്പോൾ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ അടുത്ത ആഴ്ച പുറത്തിറക്കുമെന്ന് സംസ്ഥാന സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. 

സ്‌കൂളുകളും ആരാധനാലയങ്ങളും തുറക്കാൻ കഴിഞ്ഞ ദിവസം സർക്കാർ തീരുമാനം എടുത്തിരുന്നു. പിന്നാലെ സിനിമ, തിയേറ്റർ പ്രതിനിധികളുമായി ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷമാണ് തുറക്കാനുള്ള തീരുമാനം എടുത്തത്. 

50 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിക്കാനാണ് ഇപ്പോൾ അനുമതി നൽകുന്നത്. രണ്ട് ഡോസ് വാക്‌സിനെടുത്ത ആളുകൾക്ക് മാത്രമായിരിക്കും പ്രവേശനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകം ചുട്ടുപൊള്ളുന്നു, ഭൂമിയുടെ വലിയൊരു ഭാഗം ചുവപ്പ് നിറത്തില്‍; 1950ന് ശേഷം ആദ്യം, 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ', ആശങ്ക

ബിജെപിയെ എതിര്‍ക്കുന്നവരെ തിരഞ്ഞുപിടിച്ചു തോല്‍പ്പിച്ചു; പിണറായി സര്‍ക്കാരിനെയും വീഴ്ത്തി; മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്‌തെന്ന് അഭിജിത് ദീപ്‌കെ

തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിങ്ങിൽ അവസരം; ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

ഇന്നലെ വരെ ഈ മീമുകളൊക്കെ കണ്ട് പൊട്ടിച്ചിരിച്ചു, പക്ഷേ ഇന്ന്...; ജെൻ സിയുടെ സ്വന്തം 'മീം സ്റ്റാർ'

1970-കളിൽ എത്രപേർ അതിർത്തി കടന്നു?; എല്ലാവരെയും നാടുകടത്തൽ പ്രായോഗികമാണോ?: ബംഗാൾ സർക്കാരിനോട് കൊൽക്കത്ത ഹൈക്കോടതി