ഫയൽ ചിത്രം 
India

ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

അടുത്ത വര്‍ഷത്തെ ബോര്‍ഡ് പരീക്ഷ രണ്ടു സെമസ്റ്റര്‍ ആയി നടത്താനായാണ് സിഐഎസ്‌സിഇയുടെ തീരുമാനം. പകുതി സിലബസിനാണ് ആദ്യ സെമസ്റ്റര്‍ പരീക്ഷ.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് ആദ്യ സെമസ്റ്റര്‍ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു. നവംബര്‍ 29 മുതല്‍ ഡിസംബര്‍ 16 വരെയാണ് പത്താംക്ലാസ് പരീക്ഷ. നവബംര്‍ 22 മുതല്‍ ഡിസംബര്‍ 20 വരെയുള്ള തീയതികളില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും നടത്തുമെന്ന് ഇരു പരീക്ഷകളുടെയും സംഘാടകരായ സിഐഎസ്‌സിഇ അറിയിച്ചു.

നേരത്തെ നവംബര്‍ 15 മുതല്‍ പരീക്ഷകള്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നു. പിന്നീട് ഇതു മാറ്റിവയ്ക്കുകയായിരുന്നു.

ഇരുപരീക്ഷകളും ഓഫ്‌ലൈനായി അതതു സ്‌കൂളുകളിലാണ് നടത്തുക. പത്താം ക്ലാസ് പരീക്ഷ രാവിലെ പതിനൊന്നിനാണ് തുടങ്ങുക. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഉച്ചയ്ക്കു രണ്ടിന്. പത്താംക്ലാസ് ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, ബയോളജി തുടങ്ങിയ വിഷയങ്ങള്‍ക്ക് ഒരു മണിക്കൂറായിരിക്കും സമയം. മാത്തമാറ്റിക്‌സ്, ഹിന്ദി എന്നിവയ്ക്ക് ഒന്നര മണിക്കൂറും. പന്ത്രണ്ടാം ക്ലാസിലെ എല്ലാ പേപ്പറിനും ഒന്നര മണിക്കൂര്‍ ആയിരിക്കും പരീക്ഷാ സമയം.

അടുത്ത വര്‍ഷത്തെ ബോര്‍ഡ് പരീക്ഷ രണ്ടു സെമസ്റ്റര്‍ ആയി നടത്താനായാണ് സിഐഎസ്‌സിഇയുടെ തീരുമാനം. പകുതി സിലബസിനാണ് ആദ്യ സെമസ്റ്റര്‍ പരീക്ഷ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്; കേരളത്തിന് രാഹുലിന്റെ ഉറപ്പുകള്‍

'ചില പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്, അതൊക്കെ ഞാന്‍ നോക്കിക്കൊള്ളാം'; വിവാഹ മോചന കേസില്‍ ആദ്യ പ്രതികരണവുമായി വിജയ്

ഗൾഫിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകൾ മാറ്റിവച്ചു,തിങ്കൾ മുതൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത് പുതിയ തീയതി പിന്നീട് അറിയിക്കും

രക്തത്തില്‍ കലര്‍ന്നാല്‍ മരണം വരെ സംഭവിക്കാം; വയോധികയുടെ മുഖത്തെ കുരുവില്‍ നിന്ന് പുഴുക്കളെ പുറത്തെടുത്തു

'ഒറ്റക്ക് കളിക്കണ്ട, കേരളത്തില്‍ വേണ്ടത് ഒറ്റക്കെട്ടായ സംഘനൃത്തം'; നേതാക്കള്‍ക്ക് രാഹുലിന്റെ ഉപദേശം

SCROLL FOR NEXT