ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഗാന്ധി ജയന്തിദിനമായ നാളെ പ്രതിഷേധം ആരംഭിക്കുമെന്ന് സിജെപി. മുംബൈയിലെ ശിവാജി പാര്‍ക്കില്‍തന്നെ പ്രതിഷേധം നടത്തുമെന്ന് സിജെപി നേതാവ് അഭിജീത് ദിപ്‌കെ പറഞ്ഞു. പ്രതിഷേധം നടത്തുകയെന്നത് നമ്മുടെ അവകാശമാണ്. ആസാദ് മൈതാനത്ത് പ്രതിഷേധം നടത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ അഭിജീത് വ്യക്തമാക്കി.
'ഗാന്ധി ജയന്തി ദിനത്തില്‍ പ്രതിഷേധം ആരംഭിക്കും. അവിടെനിന്ന് നമ്മള്‍ ഈ പ്രതിഷേധം രാജ്യമാകെ വ്യാപിപ്പിക്കും. ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുംവരെ പ്രതിഷേധം തുടരും. അദ്ദേഹം ഈ രാജ്യത്തോട് വഞ്ചന കാണിച്ചുവെന്നും അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണമെന്നും സിജെപി നേതാക്കള്‍ പറഞ്ഞു.
ശിവാജി പാര്‍ക്കില്‍ സിജെപി നടത്താനിരിക്കുന്ന പ്രതിഷേധത്തിനെതിരേ പ്രദേശവാസികള്‍ രംഗത്തെത്തിയെന്ന വാദം അഭിജീത് ദിപ്‌കെ നിരാകരിച്ചു. പ്രദേശവാസികളാരും തങ്ങളുടെ പ്രതിഷേധത്തെ എതിര്‍ക്കുന്നില്ലെന്നും ശിവജി പാര്‍ക്ക് സൈലന്റ് സോണ്‍ ആണെങ്കില്‍ മുഖ്യമന്ത്രിക്ക് എങ്ങനെ അവിടെ റാലികള്‍ സംഘടിപ്പിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. രാജിവെച്ചില്ലെങ്കില്‍ ഒക്ടോബര്‍ അവസാനത്തോടെ ഡല്‍ഹി ജന്തര്‍ മന്തറിലെ പ്രതിഷേധം ആരംഭിക്കും. അതിനുപിന്നാലെ ഗോവ, കര്‍ണാടക, പശ്ചിമബംഗാള്‍, ഉത്തര്‍ പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്‌ഐആറുമായി ബന്ധപ്പെട്ട് രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി രംഗത്തെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates