റാഞ്ചിയില്‍ ഇന്ത്യ സഖ്യത്തിന്റെ റാലിക്കിടെ സംഘര്‍ഷം; രണ്ട് പേര്‍ക്ക് പരിക്ക് സ്‌ക്രീന്‍ഷോട്ട്
India

റാഞ്ചിയില്‍ ഇന്ത്യ സഖ്യത്തിന്റെ റാലിക്കിടെ സംഘര്‍ഷം; രണ്ട് പേര്‍ക്ക് പരിക്ക്

ഇന്ത്യ സഖ്യത്തിന്റെ രണ്ടാമത്തെ പൊതുറാലിയാണ് റാഞ്ചിയിലേത്

Author : സമകാലിക മലയാളം ഡെസ്ക്

ഝാര്‍ഖണ്ഡ്: ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഇന്ത്യ സഖ്യത്തിന്റെ റാലിക്കിടെ സംഘര്‍ഷം. കോണ്‍ഗ്രസ് - ആര്‍ജെഡി പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സമ്മേളന വേദിയിലുണ്ടായിരുന്ന കസേരകളുപയോഗിച്ച് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

അരവിന്ദ് കെജരിവാളിന്റെയും ഹേമന്ത് സോറന്റെയും കസേരകള്‍ ഒഴിച്ചിട്ടാണ് റാലി ആരംഭിച്ചത്. കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാള്‍ , ഹേമന്ത് സോറന്റെ ഭാര്യ കല്‍പന സോറന്‍ എന്നിവര്‍ റാലിയില്‍ പങ്കെടുക്കാനെത്തി. എഎപി നേതാവ് സഞ്ജയ് സിങ്, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് തുടങ്ങിയവരും വേദിയിലെത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം റാലിയില്‍ മുഖ്യ നേതൃത്വമാകുമെന്ന് കരുതിയ രാഹുല്‍ ഗാന്ധി റാലിയില്‍ പങ്കെടുക്കാന്‍ എത്തിയില്ല. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിക്ക് റാലിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതെന്ന ജയറാം രമേശ് അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ റാലിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യ സഖ്യത്തിന്റെ രണ്ടാമത്തെ പൊതുറാലിയാണ് റാഞ്ചിയിലേത്. അരവിന്ദ് കെജരിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ മാര്‍ച്ച് 31ന് ഡല്‍ഹി രാംലീല മൈതാനിയിലായിരുന്നു ആദ്യ റാലി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും