പ്രതീകാത്മക ചിത്രം 
India

ട്യൂഷന് പോകുംവഴി തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; നിര്‍ബന്ധിപ്പിച്ച് വിഷം കുടിപ്പിച്ചു; പത്താം ക്ലാസുകാരി മരിച്ചു

ട്യൂഷന് പോകുകയായിരുന്ന പത്താംക്ലാസുകാരിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ട്യൂഷന് പോകുകയായിരുന്ന പത്താംക്ലാസുകാരിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി. മീററ്റ് ജില്ലയിലെ സര്‍ദാനയിലെ കപ്‌സാദിലാണ് സംഭവം. ബലാത്സംഗത്തിന് ശേഷം സംഘം കൗമാരക്കാരിയെ വിഷം കുടിപ്പിക്കുകയായിരുന്നു.

തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയ്‌ക്കെതിരെ പെണ്‍കുട്ടിയുടെ സഹോദരന്‍ പൊലീസില്‍ പരാതില് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് പെണ്‍കുട്ടി ട്യൂഷന് പോകുന്നതിനിടെ ഗ്രാമത്തില്‍ നിന്ന് നാലംഗസംഘം തട്ടിക്കൊണ്ടുപോകുകായിരുന്നു. പ്രതികളിലൊരാളുടെ വീട്ടിലെത്തിച്ച ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.തുടര്‍ന്ന് വിഷം കുടിപ്പിക്കുകയായിരുന്നു. 

അവശയായി വീട്ടിലെത്തിയ പെണ്‍കുട്ടി വിവരം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ പെണ്‍കുട്ടി മരിച്ചു. പ്രതികള്‍ക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. 

പരിഭ്രാന്തിയിലായ പെണ്‍കുട്ടി വീട്ടിലെത്തിയതിന് പിന്നാലെ വസ്്ത്രങ്ങള്‍ കീറിയെറിഞ്ഞതായി സഹോദരന്‍ പൊലീസിനോട് പറഞ്ഞു. വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് ലഗാന്‍ എന്ന പേര് പെണ്‍കുട്ടി പറഞ്ഞത്. ലഗാന്‍ തന്നെ ബലാത്സംഗം ചെയ്തതായും വിഷം കുടിക്കാന്‍ നിര്‍ബന്ധിപ്പിച്ചതായും പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും പരാതിയുടെയും അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT