പ്രതീകാത്മക ചിത്രം 
India

സഹപാഠി ലൈംഗികമായി പീഡിപ്പിച്ചു; പത്താം ക്ലാസുകാരി ജീവനൊടുക്കി; 15 പേര്‍ക്കെതിരെ കേസ്

ഒക്ടോബര്‍ എട്ടിന് സഹപാഠി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല പരാമര്‍ശം നടത്തിയിരുന്നതായും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: സഹപാഠി ലൈംഗികമായി പീഡിപ്പിച്ച പത്താംക്ലാസുകാരി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ 15 പേര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. ഇതില്‍ ഏഴ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഒക്ടോബര്‍ എട്ടിന് സഹപാഠി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല പരാമര്‍ശം നടത്തിയിരുന്നതായും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സഹപാഠി ലൈംഗികമായി പീഡിപ്പിച്ചവിവരം പെണ്‍കുട്ടി പ്രിന്‍സിപ്പളിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അധ്യാപകന്‍ പ്രതിയെ ശകാരിക്കുകയും ചെയ്തിരുന്നു. അന്ന് വൈകീട്ട് സഹാപാഠിയും മറ്റ് സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

പിറ്റേദിവസവും സഹപാഠി പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ

ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

'30 കോടിയുടെ ഓണം ബമ്പർ വിജയി താനാണ്, പക്ഷേ ഒരു പ്രശ്നമുണ്ട്...'; അവകാശ വാദവുമായി തമിഴ്നാട് സ്വദേശി