പ്രതീകാത്മക ചിത്രം 
India

സ്‌കൂള്‍ ബസ് കിട്ടിയില്ല; മനോവിഷമത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

സ്‌കൂള്‍ ബസ് കിട്ടാത്തതിന്റെ മനോവിഷമത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി

Author : സമകാലിക മലയാളം ഡെസ്ക്

ഭോപാല്‍: സ്‌കൂള്‍ ബസ് കിട്ടാത്തതിന്റെ മനോവിഷമത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി. മധ്യപ്രദേശിലാണ് സംഭവം. 

തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്കു പോവുന്നതിന് വീട്ടില്‍നിന്ന് ഇറങ്ങിയെങ്കിലും കുട്ടിക്കു സ്‌കൂള്‍ ബസ് കിട്ടിയില്ല. തുടര്‍ന്നു കരഞ്ഞുകൊണ്ടു കുട്ടി വീട്ടിലേക്കു മടങ്ങുന്നതു കണ്ടുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കുറച്ചു സമയത്തിനു ശേഷം കുട്ടിയെ സമീപത്തെ മാവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കുട്ടി പഠനത്തില്‍ മിടുക്കന്‍ ആയിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു. കൃത്യ സമയത്ത് സ്‌കൂളില്‍ പോവുന്നതില്‍ നിര്‍ബന്ധക്കാരനായിരുന്നു. സ്‌കൂള്‍ ബസ് കിട്ടാതായതില്‍ കുട്ടിക്കു വിഷമം ഉണ്ടായിരുന്നതായും വീട്ടുകാര്‍ പറഞ്ഞു. 

യൂണിഫോം ധരിച്ചാണ് കുട്ടി ജീവനൊടുക്കിയത്. മേല്‍നടപടികള്‍ സ്വീകരിച്ചുവരുന്നതായി പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധി സംഭാവന നൽകി, പപ്പു യാദവ് 'ചോർത്തി'; രാമക്ഷേത്ര വിഷയത്തിൽ പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ തെരുവ് നാടകം - വിഡിയോ

'ഫുട്ബോളാണ് എല്ലാം, വഞ്ചനയ്ക്ക് കൂട്ടു നിൽക്കാൻ എന്നെ കിട്ടില്ല'; ഫിഫയിൽ ഇൻ‌ഫാന്റിനോ ഒറ്റപ്പെടുന്നു!

ഹാർബർ എഞ്ചിനീയറിങ് വകുപ്പിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പ്; അപേക്ഷ ക്ഷണിച്ചു

ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടി കണ്ടെത്തി; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

'ആ സീരിയലോടെ നിര്‍ത്തി, ഇല്ലായിരുന്നുവെങ്കില്‍ സിനിമയിലേക്ക് എത്തില്ലായിരുന്നു'; അനൂപ് മേനോന്‍ പറയുന്നു