അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര സംഭാവന ക്രമക്കേടില്‍ പ്രതികരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയ്ക്ക് നേരെയോ ഭഗവാന്‍ രാമന്റെ ഭക്തര്‍ക്ക് നേരെയോ ദുഷിച്ച കണ്ണുകള്‍ എറിയരുതെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിക്കേസില്‍ സര്‍ക്കാര്‍ 'വന്‍ സ്രാവുകളെ' സംരക്ഷിക്കുകയാണെന്ന അഖിലേഷ് യാദവിന്റെ ആരോപണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും മുന്‍പ് ശ്രീരാമനെ ചോദ്യംചെയ്തവരും അയോധ്യയെ നിഷേധിച്ചവരുമാണ്. ഇവരാണ് ഇപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. രാമക്ഷേത്ര നിര്‍മാണത്തിനെതിരെ കോടതിയില്‍ അഭിഭാഷകരെ അണിനിരത്തിയവരും 'ജയ് ശ്രീറാം' വിളിക്കുന്ന ഭക്തര്‍ക്ക് നേരെ വെടിയുതിര്‍ത്തവരുമാണ് ഇവരെന്നും ആദിത്യനാഥ് പറഞ്ഞു.
അയോധ്യ സന്ദര്‍ശിച്ച മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഡല്‍ഹിയില്‍ അഴിമതി മാത്രമാണ് നടത്തിയതെന്നും അദ്ദേഹം അയോധ്യയെക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ 'ഡബിള്‍ എഞ്ചിന്‍' സര്‍ക്കാര്‍ നടപ്പിലാക്കുന്ന നീതി ഡല്‍ഹിയിലുണ്ടായിരുന്നെങ്കില്‍ അയോധ്യയെപ്പോലെ ഡല്‍ഹിയും തിളങ്ങുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ പ്രസ്താവനകള്‍ ഒഴിവാക്കി തെളിവുണ്ടെങ്കില്‍ അത് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാക്കാന്‍ പ്രതിപക്ഷത്തോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഇതിനെ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും സനാതന ധര്‍മത്തിന്റെ വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates