മന്ത്രിസ്ഥാനമില്ലാത്ത ഫുള്‍ടൈം അധ്യക്ഷന്‍ കെപിസിസിക്ക് വേണം ; രാഹുലിനെ കണ്ട് സണ്ണി ജോസഫ്

പദവിയിലേക്ക് എം എല്‍ എമാര്‍ക്കും എം പിമാര്‍ക്കും ഒരുപോലെ യോഗ്യതയുണ്ടെന്നും സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു
Sunny Joseph
Minister Sunny Josephഫയൽ
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഫുള്‍ടൈം അധ്യക്ഷന്‍ വരുന്നതാണ് നല്ലതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മന്ത്രിസ്ഥാനമില്ലാത്ത വ്യക്തിയായിരിക്കണം പുതിയ കെപിസിസി പ്രസിഡന്റ് ആകേണ്ടത്. എന്നാല്‍ ഈ പദവിയിലേക്ക് എം എല്‍ എമാര്‍ക്കും എം പിമാര്‍ക്കും ഒരുപോലെ യോഗ്യതയുണ്ടെന്നും സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു.

Sunny Joseph
മുട്ടില്‍ മരം വില്‍പ്പന കേസ്: രണ്ടു പ്രതികള്‍ കീഴടങ്ങി

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു സണ്ണി ജോസഫ്. സംസ്ഥാനത്തെ രാഷ്ട്രീയ കാര്യങ്ങളും കോണ്‍ഗ്രസിന്റെ സംഘടനാപരമായ വിഷയങ്ങളും രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. കെപിസിസി അധ്യക്ഷനെ സംബന്ധിച്ച് ഹൈക്കമാന്‍ഡ് വിശദമായ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

താന്‍ നിലവില്‍ സംസ്ഥാന മന്ത്രിസഭയില്‍ അംഗമായിരിക്കുന്ന സാഹചര്യത്തില്‍ കെപിസിസിക്ക് പുതിയൊരു ഫുള്‍ടൈം പ്രസിഡന്റ് വരുന്നതാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ലതെന്ന് രാഹുലിനെ അറിയിച്ചു. കൃത്യമായ ആലോചനകള്‍ നടത്തി യോഗ്യനായ ഒരാളെ കെ പി സി സി പ്രസിഡന്റായി ഉടന്‍ തന്നെ തീരുമാനിക്കും. അധികം വൈകാതെ തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നും മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.

Sunny Joseph
'സംഘടന 'ഇത്തിള്‍ക്കണ്ണികളുടെ' പിടിയില്‍'; എന്‍എസ്എസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് ഗണേഷ് കുമാര്‍
Sunny Joseph
'ചില്ലിക്കാശ് പോലും നഷ്ടമുണ്ടായിട്ടില്ല'; അര്‍ജന്റീന ടീമിനെ എത്തിക്കാന്‍ ശ്രമിച്ചത് നടപടിക്രമങ്ങള്‍ പാലിച്ചെന്ന് അബ്ദുറഹിമാന്‍
Sunny Joseph
മെസി വിവാദം: അന്വേഷണ റിപ്പോർട്ടിലും അടങ്ങാതെ ഐഎഎസ് പോര്; മുൻ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ എൻ പ്രശാന്തിന്റെ ഒളിയമ്പ്
Summary

KPCC needs a full-time president: Sunny Joseph

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sunny Joseph @ Peringalkuthu
Rajmohan Unnithan
sunny joseph, pm niyas
Sunny Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com