മുട്ടില്‍ മരം വില്‍പ്പന കേസ്: രണ്ടു പ്രതികള്‍ കീഴടങ്ങി

ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് രണ്ടു പ്രതികള്‍ കീഴടങ്ങിയത്
Anto Augustine
ആന്റോ അഗസ്റ്റിന്‍ ഫയൽ
Edited By:
Updated on
1 min read

കൊച്ചി: വിവാദമായ മുട്ടില്‍ മരംമുറി വില്‍പ്പന കേസില്‍ രണ്ട് പ്രതികള്‍ കീഴടങ്ങി. പ്രതികളായ ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരാണ് കീഴടങ്ങി ജാമ്യമെടുത്തത്. കേസില്‍ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് രണ്ടു പ്രതികള്‍ കീഴടങ്ങിയത്. മറ്റൊരു പ്രതിയായ റോജി അഗസ്റ്റിന്‍ ഇന്ന് ഹാജരായില്ല.

Anto Augustine
'ചില്ലിക്കാശ് പോലും നഷ്ടമുണ്ടായിട്ടില്ല'; അര്‍ജന്റീന ടീമിനെ എത്തിക്കാന്‍ ശ്രമിച്ചത് നടപടിക്രമങ്ങള്‍ പാലിച്ചെന്ന് അബ്ദുറഹിമാന്‍

2022 ലെ കേസിലാണ് പ്രതികൾക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്നും മറ്റു പലയിടങ്ങളിൽ നിന്നും മുറിച്ചുകൊണ്ടു വന്ന മരം എറണാകുളത്താണ് അ​ഗസ്റ്റിൻ സഹോദരങ്ങൾ വിൽപ്പന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് അമ്പലമേട് പൊലീസ് എടുത്ത കേസിലാണ് ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവർക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.

കേസ് നിലനില്‍ക്കില്ലെന്നും മരം മുറിച്ചു കടത്താന്‍ പ്രത്യേക അനുമതി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു, എന്നാൽ ഈ ആവശ്യം കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാൻ‌ പ്രതികൾ കൂട്ടാക്കിയില്ല. തുടർന്നാണ് ചോറ്റാനിക്കര കോടതി പ്രതികൾ നേരിട്ടു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വാറന്റ് പുറപ്പെടുവിച്ചത്.

വയനാട്ടില്‍ നിന്ന് അനധികൃതമായി മുറിച്ചു കടത്തിയ മരം, വനംവകുപ്പിന്റെ പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളം കരിമുകളിലുള്ള ടിംബർ കമ്പനിക്ക് വിറ്റു എന്നതാണ് കേസ്. വിശ്വാസവഞ്ചന കാണിച്ച് മരം വില്‍പ്പന നടത്തിയെന്നും തന്നെ കബളിപ്പിച്ചെന്നും കാട്ടി കമ്പനി ഉടമയാണ് പൊലീസില്‍ പരാതി നല്‍കിയത്. മരം മുറിച്ചു കടത്താന്‍ പ്രത്യേക അനുമതിയുടെ ആവശ്യമില്ല എന് പ്രതികളുടെ വാദം തള്ളിയ ഹൈക്കോടതി, പ്രാഥമിക കേസ് നിലനില്‍ക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു.

Anto Augustine
'സംഘടന 'ഇത്തിള്‍ക്കണ്ണികളുടെ' പിടിയില്‍'; എന്‍എസ്എസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് ഗണേഷ് കുമാര്‍
Anto Augustine
മെസി വിവാദം: അന്വേഷണ റിപ്പോർട്ടിലും അടങ്ങാതെ ഐഎഎസ് പോര്; മുൻ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ എൻ പ്രശാന്തിന്റെ ഒളിയമ്പ്
Anto Augustine
കർക്കടക വാവ് ദിനത്തിൽ പന്നിയിറച്ചി ചാലഞ്ചുമായി സിപിഎം നിയന്ത്രണത്തിലുള്ള വായനശാലകൾ; വിവാദം
Summary

Muttil tree felling case: Two accused surrender

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com