വെടിവെച്ച് മൂര്‍ഖന്‍ പാമ്പിനെ പ്രകോപിപ്പിക്കാനുള്ള ശ്രമത്തിന്റെ ദൃശ്യം 
India

പത്തി വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖനെ ലക്ഷ്യമാക്കി രണ്ടു തവണ വെടിയുതിര്‍ത്തു; പാമ്പ് ചെയ്തത്- വീഡിയോ 

മൃഗങ്ങളെ അങ്ങോട്ടുകയറി പ്രകോപിപ്പിച്ചാല്‍ മാത്രമേ അവ തിരിച്ചു ആക്രമിക്കുകയുള്ളൂ എന്നാണ് പൊതുവേ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൃഗങ്ങളെ അങ്ങോട്ടുകയറി പ്രകോപിപ്പിച്ചാല്‍ മാത്രമേ അവ തിരിച്ചു ആക്രമിക്കുകയുള്ളൂ എന്നാണ് പൊതുവേ പറയുന്നത്. പാമ്പുകളുടെ കാര്യത്തില്‍ ഇത് ഏറെക്കുറെ ശരിയാണെന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ മൂര്‍ഖന്‍ പാമ്പിനെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.

ഇന്‍സ്റ്റന്റ് കര്‍മ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കാറില്‍ ഇരിക്കുന്നയാളാണ് മൂര്‍ഖന്‍ പാമ്പിനെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത്. മൂര്‍ഖന്‍ പാമ്പിനെ ലക്ഷ്യം വെച്ച് കാര്‍ യാത്രക്കാരന്‍ വെടിയുതിര്‍ത്തു. രണ്ടു തവണ വെടിയുതിര്‍ത്തെങ്കിലും ലക്ഷ്യം കണ്ടില്ല.

ഇതോടെ, കാറില്‍ ഇരിക്കുന്ന യാത്രക്കാരനെ ലക്ഷ്യമാക്കി മൂര്‍ഖന്‍ ചീറിയടുക്കുന്നതാണ് വീഡിയോയുടെ അവസാനം. ആദ്യത്തെ വെടി പൊട്ടിയ സമയത്ത് സ്വയരക്ഷയ്ക്ക് പാമ്പ് പത്തിതാഴ്ത്തി. രണ്ടാമതും പാമ്പിനെ ലക്ഷ്യമാക്കി വെടി ഉതിര്‍ത്ത ശേഷമാണ് മൂര്‍ഖന്‍ യാത്രക്കാരന് നേരെ തിരിഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

ഇറാനില്‍ ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മോദി- ട്രംപ് കൂടിക്കാഴ്ച; ആഗോള സുരക്ഷ ചര്‍ച്ചയ്ക്ക്

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

SCROLL FOR NEXT