പരുന്തിന് മുന്നില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍ 
India

പത്തിവിടര്‍ത്തി പരുന്തിന് മുന്നില്‍ മൂര്‍ഖന്‍ പാമ്പ്; പിന്നെ സംഭവിച്ചത് (വീഡിയോ)

പത്തിവിരിച്ച് ചെറുത്തു നില്‍ക്കുന്ന പാമ്പിനെ പിടിക്കാന്‍ പറന്നിറങ്ങിയ പരുന്ത് ശ്രമിക്കുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പും പരുന്തും ബദ്ധവൈരികളാണ് എന്നാണ് പൊതുവേ പറയാറ്. പരുന്തുകളുടെ പ്രധാന ഭക്ഷണമാണ് പാമ്പുകള്‍. അതുകൊണ്ട് തന്നെ പാമ്പുകളെ എവിടെ കണ്ടാലും പരുന്തുകള്‍ വിടാറില്ല. എന്നാല്‍ ഇവിടെ മൂര്‍ഖന്‍ പാമ്പിനെ ലക്ഷ്യമാക്കിയെത്തിയ പരുന്തിന് വിചാരിച്ച പോലെ അത്ര എളുപ്പമായിരുന്നില്ല ഇരതേടല്‍. മൂര്‍ഖന്‍ പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്ന പരുന്തിന്റെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്,

പത്തിവിരിച്ച് ചെറുത്തു നില്‍ക്കുന്ന പാമ്പിനെ പിടിക്കാന്‍ പറന്നിറങ്ങിയ പരുന്ത് ശ്രമിക്കുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്. ചെന്നൈ നിവാസിയായ പക്ഷിനീരീക്ഷകനും വന്യജീവി ഫൊട്ടോഗ്രഫറുമായ കാര്‍ത്തിക് രാമമൂര്‍ത്തിയാണ് ദൃശ്യം പകര്‍ത്തിയത്. പരുന്ത് പുല്‍മേട്ടില്‍ പത്തിവിരിച്ചു നില്‍ക്കുന്ന മൂര്‍ഖന്‍ പാമ്പിനു മുന്നിലൂടെ തക്കം പാര്‍ത്തു നടക്കുന്നതും മെല്ലെ പറന്ന് റാഞ്ചാന്‍ ശ്രമിക്കുന്നതും കാണാം. എന്നാല്‍ അരികിലേക്കെത്തിയ പരുന്തിനെ കൊത്തിയോടിച്ചതോടെ പക്ഷി ഇരയെ ഉപേക്ഷിച്ച് ഭയന്നു പിന്‍മാറുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

SCROLL FOR NEXT