Abhijeet Dipke എക്സ്
India

കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ ഇന്ത്യയിലേക്ക്; ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രക്ഷോഭം നയിക്കും

കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് രൂപം നല്‍കിയതിനുശേഷമുള്ള അഭിജിത് ദീപ്‌കെയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar NA

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ തരംഗമായ കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകനായ അഭിജിത് ദീപ്‌കെ ഇന്ത്യയിലെത്തുന്നു. അമേരിക്കയില്‍ നിന്നും ജൂണ്‍ 6 ന് ഡല്‍ഹിയിലെത്തുമെന്നും, നീറ്റ് പരീക്ഷാ ചോര്‍ച്ചയില്‍ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അഭിജിത് ദീപ്‌കെ ആവശ്യപ്പെട്ടു.

കോക്രോച്ച് ജനതാ പാര്‍ട്ടി എന്ന സറ്റയറിക്കല്‍ പൊളിറ്റിക്കല്‍ പാര്‍ട്ടിക്ക് രൂപം നല്‍കിയതിനുശേഷമുള്ള അഭിജിത് ദീപ്‌കെയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. നീറ്റ് വിവാദം, സിബിഎസ്ഇ പരീക്ഷാ ഫലങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ച്, നിലവിലെ വ്യവസ്ഥിതി ഒരു കോടിയിലേറെ വിദ്യാര്‍ത്ഥികളുടെ ഭാവിയെ ആശങ്കയിലാക്കിയെന്ന് ദീപ്‌കെ ആരോപിച്ചു.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച കാരണം ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയും, ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനം പാഴായതിലും കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെച്ചൊഴിയണമെന്ന് നാം കണ്ടിരുന്നല്ലോ. കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമാധാനപരമായി ശബ്ദമുയര്‍ത്താന്‍ നാമെല്ലാവരും ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മള്‍ ഒന്നിച്ച് ശബ്ദമുയര്‍ത്തിയാല്‍, തീര്‍ച്ചയായും അവര്‍ക്ക് നമ്മുടെ വാക്കുകള്‍ കേള്‍ക്കേണ്ടി വരും. എക്സിൽ അഭിജിത് ദീപ്കെ കുറിച്ചു.

Cockroach Janata Party founder Abhijeet Dipke to return to India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: തുടര്‍ നടപടി പാടില്ലെന്ന് ഹൈക്കോടതി, വിധി വെള്ളിയാഴ്ച

'കുട്ടികള്‍ക്ക് ഇന്‍സ്റ്റഗ്രാമും വേണ്ട യൂട്യൂബും വേണ്ട'; സോഷ്യല്‍ മീഡിയക്ക് പ്രായപരിധി നിശ്ചയിച്ച് മലേഷ്യ; നിയമം തെറ്റിച്ചാല്‍ 24 കോടി പിഴ

മുരളി ഗോപിയുടെ തിരക്കഥ, നായകനായി ആര്യ; 'അനന്തൻ കാട്' ജൂൺ 25 ന്

ഹോര്‍മൂസിനെ മറന്നേക്കൂ, ഒമാനുമായുള്ള വ്യാപാര കരാര്‍ ഇന്ത്യക്ക് നേട്ടമാകുന്നത് ഇങ്ങനെ

'ഞാൻ ഔട്ടല്ല, പന്ത് ​​ഗ്രൗണ്ട് തൊട്ടു'; അംപയറും ​ഗില്ലും കണ്ടില്ല; ​പവലിയനിലേക്ക് പോകാതെ തർക്കിച്ച് കോഹ്‍ലി, നാടകീയ രം​ഗങ്ങൾ... ഒടുവിൽ (വിഡിയോ)

SCROLL FOR NEXT