Cockroach Janata Party Website Allegedly Taken Down Founder Abhijeet Deepak Claims Government Action. file
India

'ഇത്ര ഭയക്കുന്നത് എന്തിന്? ' കോക്രോച്ച് ജനതാ പാർട്ടിയുടെ വെബ്സൈറ്റും കേന്ദ്രം പൂട്ടിച്ചതായി ആരോപണം

മികച്ച ഒരു ഭാവി ഇന്ത്യയിലെ യുവാക്കൾ ആവശ്യപ്പെട്ടതാണോ കുറ്റമെന്നും ഭരണകൂടത്തിന്റെ ഈ ഏകാധിപത്യ പെരുമാറ്റം ഇന്ത്യയിലെ യുവാക്കളുടെ കണ്ണുതുറപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) ഔദ്യോഗിക വെബ്‌സൈറ്റ് പൂട്ടിപ്പിച്ചതായി ആരോപണം. സിജെപിയുടെ സ്ഥാപകൻ അഭിജീത് ദീപ്കെയാണ് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. 10 ലക്ഷത്തോളം ആളുകൾ അംഗങ്ങളായി രജിസ്റ്റർ ചെയ്തിട്ടുള്ള വെബ്‌സൈറ്റിൽ പ്രവേശിക്കാൻ കഴിയുന്നില്ലെന്നാണ് അഭിജീത് പറയുന്നത്.

''സർക്കാർ ഞങ്ങളുടെ വെബ്സൈറ്റ് നീക്കം ചെയ്തതായി നിങ്ങളെ അറിയിക്കുന്നു. നമ്മുടെ വെബ്സൈറ്റിൽ 10 ലക്ഷം 'കോക്ക്രോച്ചുകൾ' അംഗങ്ങളായി രജിസ്റ്റർ ചെയ്തിരുന്നു. കൂടാതെ 6 ലക്ഷം 'കോക്ക്രോച്ചുകൾ' വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പെറ്റീഷനിൽ ഒപ്പുവെച്ചിരുന്നു'' അഭിജീത്ത് എക്‌സിൽ കുറിച്ചു.

കോക്ക്രോച്ചുകളെ സർക്കാർ ഇത്ര ഭയപ്പെടുന്നത് എന്തുകൊണ്ടാണ്. മികച്ച ഒരു ഭാവി ഇന്ത്യയിലെ യുവാക്കൾ ആവശ്യപ്പെട്ടതാണോ കുറ്റമെന്നും ഭരണകൂടത്തിന്റെ ഈ ഏകാധിപത്യ പെരുമാറ്റം ഇന്ത്യയിലെ യുവാക്കളുടെ കണ്ണുതുറപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, കേന്ദ്രസര്‍ക്കാര്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) എക്‌സ് അക്കൗണ്ടിന് നേരത്തേ വിലക്കേര്‍പ്പെടുത്തിയിരുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്നു ചൂണ്ടിക്കാട്ടി ഐബി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയായിരുന്നു നടപടി. സിജെപിയുടെ അക്കൗണ്ട് തടഞ്ഞുവയ്ക്കാന്‍ സമൂഹമാധ്യമമായ എക്‌സിനോട് വിവരസാങ്കേതിക മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് കോക്രോച്ച് ഈസ് ബാക്ക് എന്ന പുതിയ അക്കൗണ്ടുമായി സംഘം വീണ്ടും എത്തിയത്.

Cockroach Janata Party Website Allegedly Taken Down Founder Abhijeet Deepak Claims Government Action.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുരന്തഭൂമിയിലെത്തി മുഖ്യമന്ത്രി; രക്ഷാപ്രവര്‍ത്തന പുരോഗതി നേരിട്ട് വിലയിരുത്തി; ഒപ്പം മന്ത്രിമാരും

മമതയ്ക്ക് വന്‍ തിരിച്ചടി; തൃണമുലിന്റെ 440 കോടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വിദ്യാർഥികൾ ശ്രദ്ധിക്കുക! അലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്‌സുകൾ തെരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം അറിഞ്ഞിരിക്കണം

'ജീവിതത്തിൽ ഞാനേറ്റവും കൂടുതൽ പണിയെടുത്തിട്ടുള്ളത് 'ടിക്കി ടാക്ക'യ്ക്ക് വേണ്ടിയാണ്'; ആസിഫ് അലി

'നല്ല ലുക്ക് ഉള്ള, സൗന്ദര്യമുള്ള ആളെ കല്യാണം കഴിക്കണം എന്നുണ്ടായിരുന്നു; പരസ്പരം നന്നായി മനസിലാക്കാൻ പറ്റിയാലേ വിവാഹജീവിതം മുന്നോട്ട് പോകൂ'