പ്രതീകാത്മക ചിത്രം 
India

കോളജ് വിട്ട് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി, കൂട്ടബലാത്സംഗം

അക്രമികള്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ തട്ടിയെടുക്കുകയും വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്


ഭോപ്പാല്‍ : കോളജ് വിദ്യാര്‍ത്ഥിനിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മധ്യപ്രദേശിലെ ദാതിയ ജില്ലയിലാണ് സംഭവം. 

കോളജില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ കാറിലെത്തിയ യുവാക്കള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഒക്ടോബര്‍ ഒന്നിനായിരുന്നു സംഭവം. ഒന്നാം വര്‍ഷ കോളേജ് വിദ്യാര്‍ത്ഥിനിയാണ് അതിക്രമത്തിന് ഇരയായത്. 

പ്രതികളിലൊരാള്‍ക്ക് കുട്ടിയെ മുന്‍പരിചയമുണ്ട്. പെണ്‍കുട്ടിയെ ധാബ്രയിലേക്ക് കൊണ്ടുപോയി മാറിമാറി ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കി. 

അക്രമികള്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ തട്ടിയെടുക്കുകയും വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പേടിച്ച പെണ്‍കുട്ടി വിവരം പുറത്തു പറഞ്ഞില്ല. 

അതേസമയം പെരുമാറ്റത്തിലെ പെട്ടെന്നുള്ള മാറ്റം ശ്രദ്ധിച്ച വീട്ടുകാര്‍ പെണ്‍കുട്ടിക്ക് എന്തോ സംഭവിച്ചതായി വിലയിരുത്തി. മണിക്കൂറുകളോളം നീണ്ട കൗണ്‍സലിങ്ങിനൊടുവിലാണ് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ കാര്യം വെളിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. 

തുടര്‍ന്ന് വീട്ടുകാര്‍ കഴിഞ്ഞദിവസം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞതായും അവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും എഎസ്പി കമാല്‍ മൗര്യ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം