യുട്യൂബ് ചാനലിന്റെ വിഡിയോ ജോക്കി ആർ ശ്വേത , എസ് യോഗരാജ്, എസ് റാം എന്നിവരാണ് അറസ്റ്റിലായത് 
India

ദ്വയാർഥ ചോ​ദ്യവുമായി വിഡിയോ; നിറഞ്ഞ് അശ്ലീല കമന്റുകൾ; കോളജ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൂന്നു പേർ അറസ്റ്റിൽ

വിഡിയോയ്ക്ക് താഴെ അശ്ലീല കമന്റുകൾ നിറഞ്ഞതോടെയായിരുന്നു പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ദ്വയാർഥം കലർന്ന ചോദ്യങ്ങൾ ചോദിച്ച് ചിത്രീകരിച്ച പ്രാങ്ക് വിഡിയോ അനുവാദമില്ലാതെ യുട്യൂബിൽ പങ്കുവെച്ചതിൽ മനംനൊന്ത് കോളജ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിഡിയോയ്ക്ക് താഴെ അശ്ലീല കമന്റുകൾ നിറഞ്ഞതോടെയായിരുന്നു പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേർ അറസ്റ്റിലായി.

‘വീര ടോക്സ് ഡബിൾ എക്സ്’ എന്ന പേരിലുള്ള യുട്യൂബ് ചാനലിന്റെ വിഡിയോ ജോക്കി ആർ.ശ്വേത (23), എസ്.യോഗരാജ് (21), എസ്.റാം (21) എന്നിവരാണ് അറസ്റ്റിലായത്. ഏഴ് മാസം മുൻപ് തിരുമം​ഗലത്തെ ഒരു മാളിൽ പോയപ്പോഴാണ് ഇവർ പെൺകുട്ടിയുടെ ബൈറ്റെടുക്കുന്നത്. ദ്വയാർഥം കലർന്ന ചോദ്യം ചോദിച്ചതോടെ വിദ്യാർഥിനി പ്രതികരിക്കാൻ വിസമ്മതിച്ചിരുന്നു. എന്നാൽ, ഇതൊരു പ്രാങ്ക് ആണെന്നും വിഡിയോ സംപ്രേഷണം ചെയ്യില്ലെന്നും ശ്വേതയും ക്യാമറമാനും വിശ്വസിപ്പിച്ചതോടെയാണ് പ്രതികരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യൂട്യൂബ് ചാനൽ കുറച്ചുനാൾ മുൻപ് വിഡിയോ പുറത്തുവിട്ട വിവരം സുഹൃത്തുക്കളിലൂടെ കഴിഞ്ഞ ആഴ്ചയിലാണ് പെൺകുട്ടി അറിഞ്ഞത്. അതിനു താഴെ പെൺകുട്ടിയെ ആക്ഷേപിക്കുന്ന തരത്തിൽ നിരവധി കമന്റുകൾ എത്തി. യുട്യൂബിനു പിന്നാലെ ഇൻസ്റ്റഗ്രാമിലും സംഘം വിഡിയോ പങ്കിട്ടതോടെ അശ്ലീല കമന്റുകൾ നിറഞ്ഞു. ഇതോടെ വിഷാദത്തിലായ പെൺകുട്ടി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാർഥിനി ബന്ധുക്കൾക്കൊപ്പമാണു കഴിഞ്ഞിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT