മെയ് 12നാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത് ഫയൽ
India

കര്‍ണാടകയിലെ 150 എന്‍ജിനീയറിങ് കോളജുകളിലേക്ക് പ്രവേശനം; ഇന്നു കൂടി അപേക്ഷിക്കാം, പരീക്ഷ മെയ് 12ന്, വിശദാംശങ്ങള്‍

കര്‍ണാടകയില്‍ മെഡിക്കല്‍, എന്‍ജിനീയറിങ്, ഡെന്റല്‍ പ്രവേശന പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ഇന്ന് അവസാനിക്കും

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ മെഡിക്കല്‍, എന്‍ജിനീയറിങ്, ഡെന്റല്‍ പ്രവേശന പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍, എന്‍ജിനീയറിങ്, ഡെന്റല്‍ കോളജുകളുടെ കണ്‍സോര്‍ഷ്യമാണ് ബിരുദ പ്രവേശനത്തിന് പൊതുപ്രവേശന പരീക്ഷ (comedk uget) സംഘടിപ്പിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റായ https://comedk.org/ല്‍ പ്രവേശിച്ചാണ് അപേക്ഷ നല്‍കേണ്ടത്.

മെയ് 12നാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. രണ്ടു ഘട്ടമായാണ് പരീക്ഷ. രാവിലെ 9 മുതല്‍ 12 വരെയും ഉച്ചയ്ക്ക് രണ്ടുമുതല്‍ അഞ്ചുമണി വരെയുമാണ് പരീക്ഷ. അപേക്ഷ തിരുത്തുന്നതിന് ഏപ്രില്‍ 12 മുതല്‍ 16 വരെ അവസരം നല്‍കും. മെയ് ആറ് മുതലാണ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുക. ഓണ്‍ലൈനായാണ് പരീക്ഷ. 180 ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടാവുക. ഒബ്‌ജെക്ടീവ് ടൈപ്പ് ചോദ്യങ്ങളാണ് ചോദിക്കുക. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവയെ അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രീ യൂണിവേഴ്‌സിറ്റി കോഴ്‌സ് അല്ലെങ്കില്‍ 12-ാം ക്ലാസ് പാസായവര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക. പൊതുവിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നി വിഷയങ്ങളില്‍ മൊത്തത്തില്‍ 45 ശതമാനം മാര്‍ക്ക് ആണ് കുറഞ്ഞ യോഗ്യത. എസ് സി, എസ്ടി,ഒബിസി വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്. 40 ശതമാനം മാര്‍ക്ക് ഉണ്ടെങ്കില്‍ അപേക്ഷിക്കാം. കര്‍ണാടകയിലെ 150 എന്‍ജിനിയറിങ് കോളജുകളിലേക്കുള്ള പ്രവേശനത്തിനാണ് പ്രധാനമായി ഈ പരീക്ഷ നടത്തുന്നത്. രാമയ്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ആര്‍വി കോളജ് ഓഫ് എന്‍ജിനീയറിങ്, ബിഎംഎസ് കോളജ് ഓഫ് എന്‍ജിനീയറിങ്, സിഎംആര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി തുടങ്ങിയ പ്രധാനപ്പെട്ട കോളജുകളിലേക്കുള്ള പ്രവേശനത്തിനാണ് പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

അത്യാധുനിക സ്‌കാനിങ്, റേഡിയേഷന്‍, 100 കിടക്കകൾ; കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ ഈ മാസം 9 ന് നാടിന് സമര്‍പ്പിക്കും

SCROLL FOR NEXT