TVK Chief Vijay File
India

കുട്ടികളെ മുൻനിർത്തി വോട്ടഭ്യർഥന, വിജയ്ക്കെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി

രാഷ്ട്രീയ നേട്ടത്തിനായി കുട്ടികളെ ചൂഷണം ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വോട്ടഭ്യർഥിക്കാൻ കുട്ടികളെ ഉപയോ​ഗിച്ചുവെന്ന് ആരോപിച്ച് ടിവികെ പാർട്ടി നേതാവും നടനുമായ വിജയ്‌ക്കെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി. ചൈൽഡ് റൈറ്റ്സ് വാച്ച് എന്ന സംഘടനയാണ് പരാതി നൽകിയത്. രാഷ്ട്രീയ നേട്ടത്തിനായി കുട്ടികളെ ചൂഷണം ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.

നിയമസഭ തെരഞ്ഞെടുപ്പിൽ ടിവികെ പാർട്ടിക്ക് വേണ്ടി കുട്ടികളെ പ്രചാരണത്തിന്റെ മുൻനിരയിൽ നിർത്തിയത് നിയമവിരുദ്ധമായ പ്രവൃത്തിയാണ്. രാഷ്ട്രീയ നേട്ടങ്ങൾക്കായി കുട്ടികളെ ദുരുപയോ​ഗം ചെയ്യുന്നതിനെ അം​ഗീകരിക്കാനാവില്ല. ഇത്തരം പ്രവണതകൾ കുട്ടികളുടെ മാനസികാരോ​ഗ്യത്തെ ബാധിക്കും. അവർക്ക് വിദഗ്ധ കൗൺസലിങ് നൽകണം. കുട്ടികളെ പ്രചാരണത്തിന്റെ ഭാഗമാക്കിയതിനെതിരെ കർശന നടപടി വേണമെന്നും സംഘടന ആവശ്യപ്പെട്ടു.

വിജയ്‌യോടുള്ള അമിതാരാധനമൂലം കുട്ടികൾ കരയുന്നതിന്റെയും ഭക്ഷണം നിരസിക്കുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. രാഷ്ട്രീയനേട്ടങ്ങൾക്കായി കുട്ടികളിലെ ഇത്തരം വൈകാരികപ്രകടനങ്ങളെ ഉപയോഗപ്പെടുത്തുന്നത് തടയണമെന്നും വിജയ്‌യുടെ പേരിൽ സ്വമേധയാ കേസെടുക്കണമെന്നും ബാലാവകാശകമ്മിഷനോട് ആവശ്യപ്പെട്ടു. സംഭവത്തിൽ വിജയ് പരസ്യമായി മാപ്പു പറയണമെന്നും സംഘടന ആവശ്യപ്പെട്ടു.

Complaint against Vijay in child right commission, 2026 Tamil Nadu Election Campaign

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പശ്ചിമ ബംഗാളില്‍ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്; കനത്ത സുരക്ഷ

ആരു വാഴും?, ആരു വീഴും?; എക്സിറ്റ്പോൾ ഫലങ്ങൾ ഇന്ന് ; ഉത്കണ്ഠയിൽ മുന്നണികൾ

ലോഡ് ഷെഡിങ് ഇനി അധിക നാൾ ഉണ്ടാവില്ല, കൂടംകുളത്ത് നിന്ന് 200 മെ​ഗാവാട്ട് വൈദ്യുതി കിട്ടിത്തുടങ്ങി

അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റു; കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ മരിച്ചു

തീരുമാനങ്ങളെടുക്കാൻ മുജ്‌തബ അശക്തൻ?, ഇറാനിൽ സൈന്യം ഭരണനിയന്ത്രണം ഏറ്റെടുത്തു, റിപ്പോർട്ട്

SCROLL FOR NEXT