റായ്പൂര്‍: ഛത്തീസ്ഗാര്‍ഹില്‍ 700ലധികം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ 35 കാരി സന്തോഷി ദുര്‍ഗയ്ക്ക് അയോധ്യയിലെ രാം ലല്ല പ്രതിഷ്ഠാ ചടങ്ങിലേയ്ക്ക് ക്ഷണം. രാം നന്ദിര്‍ ട്രസ്റ്റിന്റേയാണ് ക്ഷണക്കത്ത് ലഭിച്ചത്. നര്‍ഹര്‍പൂര്‍ പ്രൈമറി ഹെല്‍ത്തില്‍ ജീവന്‍ ദീപ് കമ്മിറ്റിയില്‍ 18 വര്‍ഷത്തോളമായി സന്തോഷി ദുര്‍ഗ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 700ലധികം പോസ്റ്റ്‌മോര്‍ട്ടം ഈ കാലഘട്ടത്തില്‍ ഇവര്‍ ചെയ്തിട്ടുണ്ട്. അയോധ്യയില്‍ നിന്ന് വിളിക്കുമെന്ന് ഒരിക്കലും കരുതിയിട്ടില്ലെന്നും ശ്രീരാമന്‍ ക്ഷണക്കത്ത് അയച്ച് തന്നെ വിളിച്ചതാണെന്നും സന്തോഷി ദുര്‍ഗ പ്രതികരിച്ചു.
കത്ത് കിട്ടിയപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും തന്റെ കണ്ണുകളില്‍ നിന്ന് സന്തോഷാശ്രുക്കള്‍ ഒഴുകിയെന്നും അവര്‍ പറഞ്ഞു.
ക്ഷണക്കത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അവര്‍ നന്ദിയും പറഞ്ഞു. ജനുവരി 18 ന് നര്‍ഹര്‍പൂരില്‍ നിന്ന് പുറപ്പെടാനും അയോധ്യയിലെ പ്രാണ്‍ പ്രതിഷ്ഠാ പരിപാടിയില്‍ പങ്കെടുക്കുമെന്നും നര്‍ഹര്‍പൂരിലെ ജനങ്ങളുടെ സന്തോഷത്തിനും സമാധാനത്തിനും പുരോഗതിക്കും വേണ്ടി പ്രാര്‍ത്ഥിക്കുമെന്നും അവര്‍ പറഞ്ഞു.
സിവിലിയന്‍ അവാര്‍ഡ് ജേതാക്കള്‍, സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസുമാര്‍, രാമക്ഷേത്ര സമരത്തിനിടെ മരിച്ച കര്‍സേവകരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണിതാക്കളില്‍ ഉള്‍പ്പെടുന്നു. രാംലല്ലയ്ക്ക് വേണ്ടി വാദിച്ച അഭിഭാഷകര്‍ക്കും ക്ഷണം ഉണ്ടാകും.
മരിച്ച കര്‍സേവകരുടെ കുടുംബാംഗങ്ങള്‍, രാമക്ഷേത്ര പ്രസ്ഥാനത്തില്‍ ഉള്‍പ്പെട്ട നേതാക്കളുടെ ബന്ധുക്കള്‍, അഭിഭാഷകരുടെ സംഘം, ഹിന്ദു സന്യാസിമാര്‍, നേപ്പാളിലെ സന്യാസി സമൂഹത്തില്‍ നിന്നുള്ള വ്യക്തികള്‍, ജൈന, ബുദ്ധമതക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. സിഖ് സമുദായങ്ങള്‍, ആദിവാസി സമൂഹങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, മാധ്യമ മേഖലകളിലെ പ്രമുഖ വ്യക്തികള്‍, നൊബേല്‍ സമ്മാനം, ഭാരതരത്ന, പരംവീര്‍ ചക്ര, പത്മ പുരസ്‌കാരങ്ങള്‍ ലഭിച്ചവര്‍, സേനയുടെ ത്രിസേനാ തലവന്മാരായി് വിരമിച്ചവര്‍, മുന്‍ അംബാസഡര്‍മാര്‍, അഡ്മിനിസ്‌ട്രേറ്റീവ്ഓഫീസര്‍മാര്‍, കായികതാരങ്ങള്‍, പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍, സംരംഭകര്‍ തുടങ്ങി സമൂഹത്തിലെ വിവിധ തലത്തിലുള്ളവര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ഉണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates