ഫോട്ടോ: പിടിഐ 
India

സത്യപ്രതിജ്ഞ വ്യാഴാഴ്ച? മുഖ്യമന്ത്രിയിൽ സസ്പെൻസ് തുടരുന്നു

സിദ്ധരാമയ്യക്കും ഡികെ ശിവകുമാറിനും വേണ്ടി അണികൾ മുദ്രാവാക്യം വിളികളുമായി രം​ഗത്തിറങ്ങിയതായി റിപ്പോർട്ടുകളുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: കർണാടകയിൽ പുതിയ കോൺ​ഗ്രസ് സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സൂചനകൾ. മുഖ്യമന്ത്രിയും മന്ത്രിമാരും അന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യും. 

അതേസമയം ആരാകും മുഖ്യമന്ത്രി എന്നത് ഇപ്പോൾ സസ്പെൻസിലാണ്. സിദ്ധരാമയ്യക്കും ഡികെ ശിവകുമാറിനും വേണ്ടി അണികൾ മുദ്രാവാക്യം വിളികളുമായി രം​ഗത്തിറങ്ങിയതായി റിപ്പോർട്ടുകളുണ്ട്. 

മുഖ്യമന്ത്രി ആരാകണമെന്ന യോ​ഗം നിലവിൽ ബം​ഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ നടക്കുകയാണ്. ഈ യോ​ഗത്തിൽ ഇതുസംബന്ധിച്ചു തീരുമാനം എടുക്കുമെന്നു നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. 

പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ, സോണിയ ​ഗാന്ധി, രാഹുൽ ​ഗാന്ധി അക്കമുള്ളവർ സത്യപ്രതിജ്ഞയിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. സഖ്യകക്ഷികൾ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾക്കും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണമുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

ഫോണ്‍ ഹാക്ക് ചെയ്യണ്ട, ഒടിപി വേണ്ട; എന്താണ് 'ജംപ്ഡ് ഡെപോസിറ്റ് തട്ടിപ്പ്, മുന്നറിയിപ്പ്

ഇൻഡി​ഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം; ഹൈദരാബാദിൽ ഇറക്കി

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാര്‍

അഭിഷേകിന്റെ മിന്നല്‍ ഫിഫ്റ്റി! ഇന്ത്യ 223 റണ്‍സില്‍ പുറത്ത്