ഇൻഡി​ഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം; ഹൈദരാബാദിൽ ഇറക്കി

ഡൽഹി- ചെന്നൈ വിമാനത്തിലാണ് അപകടം
Power bank fire IndiGo flight
Power bank fire IndiGo flight
Updated on: 
1 min read

ഹൈദരാബാദ്: ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം. ല​ഗേജ് കംപാർട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. വൻ സുരക്ഷാ ഭീഷണിയുയർത്തിയ സംഭവത്തെ തുടർന്ന് വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു. വിമാനം സുരക്ഷിതമായി തന്നെ ഇറക്കി.

വിമാനത്തിലെ ഓവർഹെഡ് ലഗേജ് കംപാർട്ട്മെന്റിൽ വെച്ചിരുന്ന പവർ ബാങ്കിന്റെ തകരാറിനെ തുടർന്നാണ് തീപിടിച്ചത്. വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രികൻ തന്റെ മൊബൈൽ ഫോണിൽ പകർത്തിയ വിഡിയോയും പുറത്തുവന്നു. ബാഗുകൾ ഉപയോഗിച്ച് തീകെടുക്കാൻ മറ്റ് യാത്രക്കാർ ശ്രമിക്കുന്ന ദൃശ്യങ്ങൾ ഈ വിഡിയോയിലുണ്ട്.

Power bank fire IndiGo flight
'തമിഴ്‌നാടിന്റെ വളർച്ചയ്ക്കായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവർത്തിക്കും; വികസനമാണ് എന്റെ മന്ത്രം': പ്രധാനമന്ത്രി നരേന്ദ്ര മോദി

പിന്നാലെ കാബിൻ ക്രൂ അംഗങ്ങൾ ഫയർ എസ്റ്റിം​ഗ്വിഷർ ഉപകരണങ്ങൾ കൊണ്ട് തീ പൂർണമായും അണച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

Power bank fire IndiGo flight
പ്രതിപക്ഷ നേതാക്കള്‍ നാളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കാണും; സര്‍ക്കാര്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് ഖാര്‍ഗെ
Power bank fire IndiGo flight
ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം; ചെന്നൈയില്‍ വിജയ്‌ക്കൊപ്പം മെട്രോ യാത്രയുമായി മോദി ( വീഡിയോ)
Summary

An IndiGo flight from Delhi to Chennai was diverted to Hyderabad after a passenger's power bank reportedly caught fire onboard. The cabin crew used a fire extinguisher to control the fire. Further details are awaited

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com