ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം; ചെന്നൈയില്‍ വിജയ്‌ക്കൊപ്പം മെട്രോ യാത്രയുമായി മോദി ( വീഡിയോ)

ചെന്നൈ മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ പൂനമല്ലി-വടപളനി പാത ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ മെട്രോ യാത്ര
Narendra Modi,  Joseph Vijay
പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി ജോസഫ് വിജയ് ക്കൊപ്പം മെട്രോയിൽ സഞ്ചരിക്കുന്നുPTI
Edited By:
Updated on: 
1 min read

ചെന്നൈ: ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ പ്രതിഷേധം ശക്തമായിരിക്കെ, പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയില്‍. തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ക്കൊപ്പം ചെന്നൈ മെട്രോയില്‍ മോദി യാത്ര ചെയ്തു. പോരൂര്‍ ബൈപാസ് സ്റ്റേഷനില്‍ നിന്ന് പൂനമല്ലി ബൈപാസ് സ്റ്റേഷനിലേക്കും തിരിച്ചുമാണ് മോദി ചെന്നൈ മെട്രോയില്‍ യാത്ര ചെയ്തത്.

Narendra Modi,  Joseph Vijay
സമാധാനപരമായി ഒത്തുകൂടുന്നവരെ അനധികൃതമായി തടഞ്ഞുവെക്കരുത്; മെട്രോയും ട്രെയിനുകളും സാധാരണ നിലയിൽ പ്രവർത്തിക്കണം; സുപ്രീം കോടതി

ചെന്നൈ മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ പൂനമല്ലി-വടപളനി പാത ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ മെട്രോ യാത്ര. ചെന്നൈ മെട്രോയുടെ പുതിയ സര്‍വാസുകളും പ്രധാനമന്ത്രിയും മുഖ്യമന്ത്രി വിജയും ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ നാലാം ഇടനാഴിയിലാണ് പുതിയ സര്‍വീസുകള്‍.

പുതുതായി ഉദ്ഘാടനം ചെയ്ത പാതയില്‍, ഏകദേശം 15 കിലോമീറ്റര്‍ വിസ്തൃതിയുള്ള 11 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകളുണ്ട്. തമിഴ്‌നാട്ടില്‍ 13,000 കോടിയുടെ പദ്ധതികള്‍ക്ക് തറക്കല്ലിടാനായിട്ടാണ് പ്രധാനമന്ത്രി രനേദ്ര്‌മോദി ചെന്നൈയിലെത്തിയത്. വിമാനത്താവളത്തില്‍ നിന്നും റോഡ് ഷോ നടത്തിയ മോദി, റോഡിനിരുവശത്തും തടിച്ചുകൂടിയ ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. തമിഴ്‌നാട് ബിജെപി മോദിക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയത്.

Narendra Modi,  Joseph Vijay
'ഒരു വര്‍ഷത്തേക്ക് സമാധാന ലംഘനം പാടില്ല'; അഭിജിത് ദീപ്‌കെ അടക്കമുള്ള സിജെപി നേതാക്കളെ വിട്ടയച്ച് കോടതി
Narendra Modi,  Joseph Vijay
സുപ്രീം കോടതിയിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു; ഇനി സമീപിച്ചിട്ട് കാര്യമില്ലെന്ന് കപിൽ സിബൽ
Summary

Prime Minister Narendra Modi undertakes a ride on the Chennai Metro with Chief Minister Joseph Vijay

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com