Rahul Gandhi ഫയൽ
India

'എക്കണോമിക് ബ്ലാക്‌മെയില്‍, മോദി പ്രതികരിക്കണം'; യുഎസിന്റെ അധിക തീരുവയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ്

നേരത്തെ ഡോണള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികളില്‍ മൗനം പാലിച്ചതിന് പ്രധാനമന്ത്രിയെ രാഹുല്‍ഗാന്ധി വിമര്‍ശിച്ചിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് മേല്‍ അമേരിക്ക അധിക തീരുവ 50 % ആക്കിയതില്‍ പ്രതികരിച്ച് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ഡോണള്‍ഡ് ട്രംപിന്റേത് സാമ്പത്തിക ഭീഷണിയാണ്. ഇന്ത്യയെ അന്യായമായ വ്യാപാര കരാറിലേക്ക് തള്ളി വിടാനുള്ള ശ്രമമാണിതെന്നും പ്രധാനമന്ത്രിയുടെ മോദിയുടെ ദൗര്‍ബല്യം ജനങ്ങളെ ബലികൊടുക്കാതിരിക്കട്ടെയെന്നും രാഹുല്‍ ഗാന്ധി എക്സിലൂടെ പ്രതികരിച്ചു. നേരത്തെ ഡോണള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികളില്‍ മൗനം പാലിച്ചതിന് പ്രധാനമന്ത്രിയെ രാഹുല്‍ഗാന്ധി വിമര്‍ശിച്ചിരുന്നു.

റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ തുടര്‍ച്ചയായ വാങ്ങലിന് ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം അധിക തീരുവ നിരക്ക് ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിലാണ് ട്രംപ് ഒപ്പുവെച്ചത്. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ തീരുവ പ്രാബല്യത്തില്‍ വരും. ഈ വ്യാഴാഴ്ച പ്രാബല്യത്തില്‍ വരുന്ന 25 ശതമാനം പ്രത്യേക തീരുവയ്ക്ക് പുറമേയാണിത്.

അതേസമയം, യുഎസ് നടപടി അന്യായവും നീതീകരിക്കപ്പെടാത്തതുമാണെന്ന് ഇന്ത്യ പ്രതികരിച്ചു. അധിക തീരുവയായി 25 % കൂടി ചുമത്താനുള്ള യുഎസ് തീരുമാനം അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യ ആവര്‍ത്തിച്ചു.

Lok Sabha Opposition Leader Rahul Gandhi reacts to US imposing additional 50% tariff on India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT