കപില്‍ സിബല്‍/ഫയല്‍ ചിത്രം 
India

കോണ്‍ഗ്രസ് നാഥനില്ലാക്കളരി; പാര്‍ട്ടിയില്‍ ആരാണ് തീരുമാനമെടുക്കുന്നതെന്ന് അറിയില്ല; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍

പാര്‍ട്ടിയ്ക്ക് തെരഞ്ഞടുക്കപ്പെട്ട് പ്രസിഡന്റ് ഇല്ലാത്തതിനാല്‍ നാഥനില്ലാ കളരിയായി കോണ്‍ഗ്രസ് മാറിയെന്നും കപില്‍ സിബല്‍

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. പാര്‍ട്ടിയില്‍ ആരാണ് തീരുമാനമെടുക്കുന്നതെന്ന് അറിയില്ല. ഇപ്പോള്‍ പാര്‍ട്ടിയ്ക്ക് തെരഞ്ഞടുക്കപ്പെട്ട് പ്രസിഡന്റ് ഇല്ലാത്തതിനാല്‍ നാഥനില്ലാ കളരിയായി കോണ്‍ഗ്രസ് മാറിയെന്നും കപില്‍ സിബല്‍ പറഞ്ഞു. പഞ്ചാബിലെ കോണ്‍ഗ്രസ് പ്രതിസന്ധിക്കിടെയാണ് കപില്‍ സിബലിന്റെ പ്രതികരണം.

പാര്‍ട്ടി നേതൃത്വവുമായി അടുപ്പമുള്ളവര്‍ പാര്‍ട്ടി വിട്ടുപോകുന്നു. ശത്രുക്കളായി കണ്ടവര്‍ ഇപ്പോഴും പാര്‍ട്ടി രംഗത്തുതുടരുന്നുവെന്നും സിബല്‍ പറഞ്ഞു.

സംസ്ഥാന അധ്യക്ഷന്‍മാരെ ഹൈക്കമാന്‍ഡ് തീരുമാനിക്കുന്ന രീതി ശരിയല്ല. പാര്‍ട്ടിക്കകത്ത് സംഘടാന തെരഞ്ഞെടുപ്പ് വേണം. ഇതാവശ്യപ്പെട്ടിട്ട് ഇതുവരെ നടത്തിയിട്ടില്ല. പാര്‍ട്ടിക്ക് ഇപ്പോള്‍ അധ്യക്ഷനില്ലാത്ത അവസ്ഥയാണെന്നും സിബല്‍ പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

ഇന്ത്യയുടെ '​ഗോൾഡൻ ഡേ'; തൂക്കിയത് '6 സ്വര്‍ണം'! അതിശയക്കുതിപ്പ്!!!