ദിഗ്‌വിജയ് സിങ്/ ഫയല്‍ ചിത്രം 
India

'എന്റെ ഓരോ കോശത്തിലും രാമനുണ്ട്'; രാമക്ഷേത്ര നിര്‍മ്മാണത്തിന് പ്രധാനമന്ത്രിക്ക് 1,11,111രൂപ സംഭാവന നല്‍കി ദിഗ്‌വിജയ് സിങ്

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് 1,11,111 രൂപ സംഭാവന നല്‍കി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്.

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് 1,11,111 രൂപ സംഭാവന നല്‍കി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലാണ് ദിഗ്‌വിജയ് സിങ് സംഭാവന അയച്ചത്. ക്ഷേത്ര നിര്‍മ്മാണത്തിനുള്ള സംഭാവന സ്വീകരിക്കല്‍ സൗഹാര്‍ദ അന്തരീക്ഷത്തിലാകണമെന്നും അദ്ദേഹം പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് മധ്യപ്രദേശില്‍ മൂന്ന് വര്‍ഗീയ പ്രശ്നങ്ങളുണ്ടായെന്ന് ദിഗ്‌വിജയ് സിങ് കത്തില്‍ സൂചിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളിലും സമാന സംഭവങ്ങളുണ്ടാകുന്നതായി അദ്ദേഹം പറഞ്ഞു. ഒരുവിഭാഗത്തെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നും സംഭാവന സ്വീകരിക്കുന്നത് സൗഹാര്‍ദ അന്തരീക്ഷത്തിലാണെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമന്ത്രിയുടെ കടമയാണെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു. 

ക്ഷേത്ര നിര്‍മ്മാണത്തിനായി വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന പണപ്പിരിവിന്റെ വിവരങ്ങള്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്കൗണ്ട് വിവരങ്ങള്‍ പൊതുവായി ലഭ്യമാക്കണമെന്നും ദിഗ്‌വിജയ് സിംഗ് കത്തില്‍ ഉന്നയിച്ചു. രാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന്റെ പേരിലാണ് താന്‍ സംഭാവന നല്‍കിയത്. എന്നാല്‍ ഏത് അക്കൗണ്ടിലേക്കാണ് പണം പോകുന്നതെന്ന് തനിക്കറിയില്ല. 

തന്റെ ഓരോ കോശത്തിലും രാമനുണ്ടെന്നും എന്നാല്‍ ഒരിക്കലും മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിയോജിപ്പിച്ചിട്ടില്ലെന്നും മതത്തെ വിറ്റിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിനായി ഒരിക്കിലും ശ്രീരാമനെ ഉപയോഗിക്കില്ല. ദേശീയതയുമായി രാമനെ ഒരിക്കലും ബന്ധിപ്പിക്കില്ല. മതം എന്നത് വ്യക്തിയും ദൈവത്തിനുമിടയില്‍ നടക്കുന്ന കാര്യമാണെന്നും ദിഗ്‌വിജയ് സിങ് കത്തില്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ വഴങ്ങി ഹൈക്കമാന്‍ഡ്, ഇടപെട്ട് ചെന്നിത്തലയും ആന്റണിയും; കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിച്ചേക്കും

ആഴ്ചയിൽ എത്ര തവണ തലമുടി കഴുകണം?

​മഞ്ഞൾ പെട്ടെന്ന് കേടുവരാതിരിക്കാൻ ഇതാ ചില പൊടിക്കൈകൾ

ഹോര്‍മൂസിലേക്ക് കൂടുതല്‍ ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍; എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കും

'കിടിലൻ കാരക്ടർ ഇൻട്രോ'; പാപ്പനും പിള്ളേരും പൊട്ടിച്ചിരിപ്പിച്ചോ ? 'ആട് 3' പ്രേക്ഷക പ്രതികരണം

SCROLL FOR NEXT