രാജീവ് സതാവ് 
India

കോൺ​​ഗ്രസ് എംപി രാജീവ് സതാവ് കോവിഡ് ബാധിച്ച് മരിച്ചു

മുതിർന്ന കോൺ​​ഗ്രസ് നേതാവും രാജ്യസഭ എംപിയുമായ രാജീവ് സതാവ് അന്തരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: മുതിർന്ന കോൺ​​ഗ്രസ് നേതാവും രാജ്യസഭ എംപിയുമായ രാജീവ് സതാവ് അന്തരിച്ചു. കോവിഡ‍ാനന്തര സങ്കീർണതകളെ തുടർന്ന് സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 46 വയസായിരുന്നു.

ഏപ്രില്‍ 22നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്‌ പുനെയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.

എഐസിസി അം​ഗമായ ഇദ്ദേഹം മഹാരാഷ്ട്രയിലെ വിദർഭ മേഖലയിൽ നിന്നാണ് വരുന്നത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഹി​​ഗ്വോളി മണ്ഡലത്തിൽ ശിവസേന നേതാവിനെ തോൽപ്പിച്ചാണ് പാർലമെന്റിൽ  എത്തിയത്. നിലവിൽ രാജ്യസഭ അം​ഗമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

SCROLL FOR NEXT