ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല  ഫയൽ
India

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല; ഇന്ത്യാ സഖ്യത്തെ പിന്തുണയ്ക്കും

സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്നും ഇന്ത്യാ സഖ്യ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്നും കോണ്‍ഗ്രസ്. ഒന്‍പത് മണ്ഡലങ്ങളിലേക്കാണ് ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്. സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് പറഞ്ഞു.

ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെയും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരെയും പരാമാവധി വോട്ടുകള്‍ ഏകീകരിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം പാര്‍ട്ടിയുടെ ലക്ഷ്യം. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനും മതേതരത്വം സംരക്ഷിക്കുകയെന്നതിനുമാണ് പ്രധാനപരിഗണന. ഈ സാഹചര്യത്തിലാണ് ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ടത്. പകരം ഇന്ത്യാ സഖ്യത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

2027ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്ല മുന്നേറ്റം സൃഷ്ടിക്കാന്‍ ബിജെപി സ്ഥാനാര്‍ഥികളുടെ പരാജയം ഉറപ്പാക്കേണ്ടതുണ്ട്. ഇന്ന് ബിജെപിയുടെ മുന്നേറ്റം തടയാനായില്ലെങ്കില്‍ രാജ്യത്തിന്റെ ഭരണഘടനയും പരസ്പര സൗഹാര്‍ദവും തകുന്ന സ്ഥിതിയുണ്ടാകും. ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകളെ കുറിച്ചല്ല, സീറ്റുകളിലെ വിജയമാണ് ലക്ഷ്യം. എഐസിസിയും സംസ്ഥാന കോണ്‍ഗ്രസ് ഘടകങ്ങളും ഒറ്റക്കെട്ടായാണ് തീരുമാനം കൈക്കൊണ്ടതെന്നും സംസ്ഥാനത്തിന്റെ ചുമതലുള്ള എഐസിസി നേതാവ് അവിനാഷ് പാണ്ഡെ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ജീവനക്കാര്‍ക്ക് പിഎഫ് ഇല്ലേ?, 100 രൂപ പിഴയില്‍ ചേര്‍ക്കാന്‍ തൊഴിലുടമകള്‍ക്ക് അവസരം; എംപ്ലോയീസ് എന്റോള്‍മെന്റ് സ്‌കീം ആരംഭിച്ച് കേന്ദ്രം

ലക്ഷ്യം 25 ലക്ഷം രൂപയാണോ?, അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ഈ ഭക്ഷണങ്ങൾ തുടർച്ചയായി ചൂടാക്കി കഴിക്കാറുണ്ടോ? അപകടമാണ്

കാർഷിക സർവകലാശാലയിലെ ഫീസുകൾ കുറച്ചു; ഡി​ഗ്രിക്ക് 24,000 രൂപ

SCROLL FOR NEXT