സ്റ്റാലിനും സോണിയാ​ഗാന്ധിയും  ഫെയ്സ്ബുക്ക് ചിത്രം
India

തമിഴ്‌നാട്ടില്‍ ഒമ്പത്, പുതുച്ചേരിയിലെ ഏക സീറ്റും; ഡിഎംകെ-കോണ്‍ഗ്രസ് സീറ്റുധാരണയായി

കോണ്‍ഗ്രസ് ആറണി, തിരുച്ചി, തേനി സീറ്റുകള്‍ ഡിഎംകെയ്ക്ക് വിട്ടു നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെയും കോണ്‍ഗ്രസും തമ്മില്‍ സീറ്റു ധാരണയിലെത്തി. കോണ്‍ഗ്രസ് സംസ്ഥാനത്ത് ഒമ്പതു സീറ്റുകളില്‍ മത്സരിക്കും. പുതുച്ചേരിയിലെ ഏക സീറ്റും കോണ്‍ഗ്രസിന് നല്‍കിയിട്ടുണ്ട്.

ഡിഎംകെ ആസ്ഥാനത്ത് ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനും തമിഴ്‌നാട് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ സെല്‍വപെരുന്തഗൈയും നടത്തിച ചര്‍ച്ചയിലാണ് ധാരണയിലെത്തിയത്. തുടര്‍ന്ന് സീറ്റ് ധാരണ സംബന്ധിച്ച കരാറില്‍ ഇരുപാര്‍ട്ടികളും ഒപ്പുവെച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ധാരണ പ്രകാരം തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് തിരുവള്ളൂര്‍, മയിലാടുതുറൈ, ശിവഗംഗ, കടലൂര്‍, കരൂര്‍, വിരുതുനഗര്‍, തിരുനല്‍വേലി, കൃഷ്ണഗിരി, കന്യാകുമാരി മണ്ഡലങ്ങളില്‍ മത്സരിക്കും. നേരത്തെ മത്സരിച്ചിരുന്ന ആറണി, തിരുച്ചി, തേനി സീറ്റുകള്‍ കോണ്‍ഗ്രസ് ഡിഎംകെയ്ക്ക് വിട്ടു നല്‍കി.

ഇതിനു പരകരമായിട്ടാണ് കടലൂര്‍, തിരുനല്‍വേലി, മയിലാടുതുറൈ മണ്ഡലങ്ങള്‍ ഡിഎംകെ കോണ്‍ഗ്രസിന് നല്‍കിയത്. തമിഴ്‌നാട്ടില്‍ ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളായ സിപിഐ, സിപിഎം, വിസികെ, മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികള്‍ നേരത്തെ തന്നെ ഡിഎംകെയുമായി സീറ്റു ധാരണയിലെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ

ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

'30 കോടിയുടെ ഓണം ബമ്പർ വിജയി താനാണ്, പക്ഷേ ഒരു പ്രശ്നമുണ്ട്...'; അവകാശ വാദവുമായി തമിഴ്നാട് സ്വദേശി

കള്ളാടി മണ്ണിടിച്ചിൽ: മൂന്ന് മാസം കഴിഞ്ഞിട്ടും വാടകസഹായമില്ലാതെ ഒമ്പത് കുടുംബങ്ങൾ