പ്രിയങ്കഗാന്ധി /ചിത്രം ഫെയ്‌സ്ബുക്ക്‌ 
India

എല്ലാ പേജിലും പ്രിയങ്കയുടെ ചിത്രം; പത്തു ലക്ഷം കലണ്ടര്‍ വിതരണവുമായി കോണ്‍ഗ്രസ്‌

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കയുടെ പത്ത് ലക്ഷം കലണ്ടറുകളാണ് സംസ്ഥാനത്തെ  എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും വിതരണം ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ:  ഉത്തര്‍പ്രദേശില്‍ പ്രിയങ്കഗാന്ധിയുടെ ചിത്രങ്ങളുള്ള കലണ്ടര്‍ വിതരണവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കയുടെ പത്ത് ലക്ഷം കലണ്ടറുകളാണ് സംസ്ഥാനത്തെ  എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും വിതരണം ചെയ്യുന്നത്. 

12 പേജുള്ള കലണ്ടറില്‍ പ്രിയങ്കയുടെ വിവിധങ്ങളായ ചിത്രങ്ങളാണ് ഉള്ളത്. പ്രിയങ്ക രാഷ്ട്രീയ രംഗത്ത് സജീവമായതിന് പിന്നാലെയുള്ളവായാണ് കലണ്ടറിലെ ചിത്രങ്ങള്‍ ഏറെയും. അമേഠിയിലെ സോനാഭദ്രയിലെ ആദിവാസി സ്ത്രീകള്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുക്കുന്നത്, ജ്ജൈനിലെ മഹാക്കല്‍ അമ്പലത്തില്‍ പ്രാര്‍ത്ഥന നടത്തുന്നത്, ലക്‌നൗവിലെ ഗാന്ധി ജയന്തി ആഘോഷം, ഹാഥ്് രസിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതുള്‍പ്പടയെുളള 12 ചിത്രങ്ങളാണ് കലണ്ടറില്‍ ഇടം പിടിച്ചത്.

2022 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയെ സജീവമാക്കുന്നതിന്റെ ഭാഗമായാണ് കലണ്ടര്‍ ഇറക്കിയതെന്നും സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും കലണ്ടര്‍ എത്തിക്കുമെന്നും പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കി. അടുത്ത നിയമസഭാ തെരഞ്ഞടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി എത്തുന്നതിന്റെ മുന്നൊരുക്കമാണെന്നുമാണ് പ്രിയങ്ക കലണ്ടറെന്നുമാണ് റിപ്പോര്‍ട്ടുകള്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT