കര്‍ണാടക ഹൈക്കോടതി  ഫയല്‍
India

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം സ്ത്രീയെ ആക്രമിക്കാനുള്ള ലൈസന്‍സ് അല്ല: കര്‍ണാടക ഹൈക്കോടതി

2021 നവംബര്‍ 11ന് ഒരു ഹോട്ടലില്‍ വെച്ച് നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും ശാരീരികമായി ആക്രമിച്ചെന്നുമാണ് പൊലീസുകാരനെതിരെയുള്ള സ്ത്രീയുടെ പരാതി.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഒരിക്കലും ഒരു പുരുഷന് സ്ത്രീയെ ആക്രമിക്കാനുള്ള ലൈസന്‍സല്ലെന്ന് കര്‍ണാടക ഹൈക്കോടതി. പൊലീസ് ഉദ്യോഗസ്ഥനെതിരെയുള്ള പരാതി പരിഗണിക്കുകയായിരുന്നു കോടതി.

2021 നവംബര്‍ 11ന് ഒരു ഹോട്ടലില്‍ വെച്ച് നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും ശാരീരികമായി ആക്രമിച്ചെന്നുമാണ് പൊലീസുകാരനെതിരെയുള്ള സ്ത്രീയുടെ പരാതി. രാത്രിയില്‍ ആക്രമിച്ചതിന് ശേഷം പിറ്റേന്ന് അയാള്‍ തന്നെ ഒരു ബസ് സ്റ്റോപ്പില്‍ ഇറക്കിവിട്ടു. പരിക്കുകള്‍ പറ്റിയ സ്ത്രീ ആശുപത്രിയില്‍ ചികിത്സ തേടി. കൊലപാതക ശ്രമം, ബലാത്സംഗം, ആക്രമണം, അന്യായമായി തടങ്കലില്‍ വെക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെയുള്ള സ്ത്രീയുടെ പരാതി.

എന്നാല്‍ ഇരുവരും തമ്മില്‍ ഉഭയ സമ്മത പ്രകാരമുള്ള ബന്ധമാണുണ്ടായിരുന്നതെന്ന് പൊലീസുകാരന്‍ വാദിച്ചു. അതുകൊണ്ട് കേസ് തള്ളണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിയും ഇരയും തമ്മിലുള്ള ലൈംഗിക ബന്ധത്തില്‍ സമ്മതത്തോടെയുള്ള പ്രവൃത്തികള്‍ ഒരിക്കലും സ്ത്രീയെ ആക്രമിക്കാനുള്ള ലൈസന്‍സല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പരാതിക്കാരിയുടെ മേല്‍ കടുത്ത സ്ത്രീ വിരുദ്ധമായ ക്രൂരതയാണ് പ്രതി കാണിച്ചതെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT