മുഹമ്മദ് സുബൈര്‍, ട്വിറ്റര്‍ 
India

മുഹമ്മദ് സുബൈറിന് എതിരെ ഗൂഢാലോചനയ്ക്കും കേസ്: ജാമ്യാപേക്ഷ തള്ളി, 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍

മതവികാരം വ്രണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി പാട്യാല ഹൗസ് കോടതി തള്ളി

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി പാട്യാല ഹൗസ് കോടതി തള്ളി. സുബൈറിനെ പതിനാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നാലു ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് സുബൈര്‍ ജാമ്യാപേക്ഷ നല്‍കിയത്. 

ആള്‍ട്ട് ന്യൂസ് സ്ഥാപകനായ മുഹമ്മദ് സുബൈറിന് എതിരെ പുതിയ ചാര്‍ജുകള്‍ ഡല്‍ഹി പൊലീസ് ചേര്‍ത്തിട്ടുണ്ട്. ക്രിമിനല്‍ ഗുഢാലോചന, തെളിവുകള്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പൊലീസ് സുബൈറിന് എതിരെ പുതുതായി ചുമത്തിയിരിക്കുന്നത്. 

വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് എതിരായ എഫ്‌സിആര്‍എ നിയമം സെക്ഷന്‍ 35ഉം സുബൈറിന് എതിരെ ചുമത്തിയിട്ടുണ്ട്. ഇതോടെ, സുബൈറിന് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തും. 

ജൂണ്‍ 27നാണ് മതവലികാരം വ്രണപ്പെടുത്തിയെന്ന പരാതിയെത്തുടര്‍ന്ന് സുബൈറിനെ അറസ്റ്റ് ചെയ്തത്. 2018ലെ ട്വീറ്റിന് എതിരെയായിരുന്നു പരാതി.
 

ഈ വാർത്ത കൂടി വായിക്കാം 'കനയ്യലാലിന്റെ കൊലയാളി ബിജെപി അംഗം'; ചിത്രങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്, നുഴഞ്ഞുകയറിയതെന്ന് ബിജെപി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും