പ്രതീകാത്മക ചിത്രം 
India

സെക്കന്‍ഡ് ഷോ കണ്ട് സുഹൃത്തിനൊപ്പമിറങ്ങിയ യുവതിയെ തടഞ്ഞുവച്ചു; രാത്രി 2 മണിക്ക് വീട്ടിലാക്കമെന്ന് പറഞ്ഞ് ലോഡ്ജിലെത്തിച്ച് പൊലീസുകാരന്‍ ബലാത്സംഗം ചെയ്തു; അറസ്റ്റ്

സുഹൃത്തുക്കള്‍ക്കൊപ്പം സിനിമ കഴിഞ്ഞ് മടങ്ങിയ യുവതിയെ ബലാത്സംഗം ചെയ്ത പൊലീസുകാരന്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സുഹൃത്തുക്കള്‍ക്കൊപ്പം സിനിമ കഴിഞ്ഞ് മടങ്ങിയ യുവതിയെ ബലാത്സംഗം ചെയ്ത പൊലീസുകാരന്‍ അറസ്റ്റില്‍. സിനിമക്ക് ശേഷം സുഹൃത്തും തൊഴിലുടമയുമായ യുവാവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ശനിയാഴ്ച രാത്രിയാണ് സംഭവം.

തിലഗര്‍ തിഡല്‍ പൊലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായ 41കാരന്‍ മുരുകനാണ് അറസ്റ്റിലായത്. യുവതിയുടെ സുഹൃത്തിന്റെ ഡെബിറ്റ് കാര്‍ഡില്‍നിന്ന് ഇയാള്‍ 40,000 രൂപ പിന്‍വലിക്കുകയും ഭീഷണിപ്പെട?ുത്തുകയും ചെയ്തു. ബലാത്സംഗം, ക്രിമിനല്‍ ഗൂഡാലോചന, കവര്‍ച്ച തുടങ്ങിയവയുടെ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

ബൈക്കില്‍ പട്രോളിങ് നടത്തുന്നതിനിടെ യുവാവിനെയും യുവതിയെയും മുരുകന്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഇരുവരുടെയും സംസാരത്തില്‍നിന്ന് ഇവര്‍ ദമ്പതികള്‍ അല്ലെന്ന് മനസിലാക്കിയ പൊലീസുകാരന്‍ ഇവരുടെ ബന്ധത്തെക്കുറിച്ച്  കുടുംബങ്ങളെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന്  യുവാവിന്റെ ഡെബിറ്റ് കാര്‍ഡ് കൈക്കലാക്കി എ.ടി.എമ്മില്‍നിന്ന് 40,000 രൂപ പിന്‍വലിച്ചു. പിന്നീട് യുവാവിനെ അവിടെനിന്ന് പറഞ്ഞയക്കുകയും യുവതിയെ വീട്ടിലാക്കാമെന്ന വ്യാജേന യുവതിയെ കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു.

എന്നാല്‍, തൊട്ടടുത്ത ലോഡ്ജിലേക്ക് യുവതിയെ ഇയാള്‍ കൂട്ടിക്കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ശേഷം യുവതിയെ ഓട്ടോയില്‍ വീട്ടിലേക്ക്? അയച്ചു. തുടര്‍ന്ന് സുഹൃത്തിനോട്? യുവതി സംഭവം വിവരിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹി ജല ബോര്‍ഡ് അഴിമതിക്കേസ്; എഎപി നേതാവ് സത്യേന്ദര്‍ ജയിന്‍ അറസ്റ്റില്‍

പാര്‍ക്ക് ചെയ്ത് പോയാല്‍ വണ്ടി പൊലീസ് കൊണ്ടുപോകും; ഓണക്കാലത്ത് നഗരത്തില്‍ ഗതാഗത നിയന്ത്രണം

ഓണത്തിരക്ക് പേടിക്കേണ്ട, സമയമെടുത്ത് പര്‍ച്ചേഴ്‌സ് ചെയ്യാം; അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ

നബിദിനം: നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതുഅവധി പ്രഖ്യാപിച്ചു

'പ്രണയത്തിന്റെയും നഷ്ടത്തിന്റെയും യാത്ര, ആ കൊലപാതകം മാറ്റിമറിച്ച രാഷ്ട്രീയ ജീവിതം'; സോണിയയുടെ ആത്മകഥ നവംബര്‍ 10ന്