Consumer court orders Amazon, seller to pay customer ₹4.68 lakh for.. file
India

ഓര്‍ഡര്‍ ചെയ്ത കാമറ അല്ല കിട്ടിയത്, ആമസോണ്‍ നഷ്ടപരിഹാരം നല്‍കണം: ഉപഭോക്തൃ കോടതി

സേവനത്തില്‍ വീഴ്ച വരുത്തിയെന്നും അനുചിതമായ വ്യാപാര രീതി പിന്തുടര്‍ന്നെന്നും നിരീക്ഷിച്ച കോടതി ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

കൊല്‍ക്കത്ത: ഓര്‍ഡര്‍ ചെയ്ത കാമറ മോഡല്‍ മാറി അയച്ചതിന് ആമസോണിന് പിഴയിട്ട് ഡാര്‍ജിലിങ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. തെറ്റായ ഉല്‍പ്പന്നം ഡെലിവറി ചെയ്തതിന് 4.68 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആണ് കോടതി ഉത്തരവിട്ടത്. കാമറ മാറിയതിനെത്തുടര്‍ന്ന് റീഫണ്ട് ആവശ്യപ്പെട്ടത് നിഷേധിച്ചതിനെത്തുടര്‍ന്നാണ് ഉപഭോക്താവ് കോടതിയെ സമീപിച്ചത്.

സേവനത്തില്‍ വീഴ്ച വരുത്തിയെന്നും അനുചിതമായ വ്യാപാര രീതി പിന്തുടര്‍ന്നെന്നും നിരീക്ഷിച്ച കോടതി ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കുകയായിരുന്നു. ഇ-കോമേഴ്‌സ് പ്ലാറ്റ്ഫോമായ ആമസോണും വില്‍പനക്കാരനും കേസിന്റെ നടപടികളില്‍ ഹാജരാകാനോ തങ്ങളുടെ ഭാഗം വാദിക്കാനോ തയ്യാറാകാതിരുന്ന പശ്ചാത്തലത്തില്‍ പരാതിക്കാരന്റെ വാദങ്ങളും തെളിവുകളും കോടതി ശരിവെക്കുകയായിരുന്നു. ആമസോണ്‍ സെല്ലര്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിനും അതിന്റെ വില്‍പനക്കാരനും എതിരെ തങ്ങളുടെ കേസ് തെളിയിക്കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും, അതിനാല്‍ അവര്‍ ആവശ്യപ്പെട്ട പരിഹാരങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നുമാണ് ഞങ്ങളുടെ വിലയിരുത്തലെന്ന് ഉപഭോക്തൃ കമ്മീഷന്‍ വിലയിരുത്തി.

കാമറയുടെ വിലയായ 1.43 ലക്ഷം റീഫണ്ട് ചെയ്യാനും, അതോടൊപ്പം നഷ്ടപരിഹാരം നല്‍കാനും കമ്മീഷന്‍ എതിര്‍കക്ഷികളോട് നിര്‍ദ്ദേശിച്ചു. മാനസിക പീഡനത്തിനും വിഷമങ്ങള്‍ക്കുമായി 2,00,000/ രൂപയും, അശ്രദ്ധയ്ക്കും സേവനത്തിലെ വീഴ്ചയ്ക്കുമായി 1,00,000/ രൂപയും, കോടതി ചെലവുകള്‍ക്കായി 25,000/ രൂപയും ഈ ഉത്തരവ് വന്ന് 45 ദിവസത്തിനകം എതിര്‍കക്ഷികള്‍ നല്‍കേണ്ടതാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. കൂടാതെ, പരാതി ഫയല്‍ ചെയ്ത തീയതി മുതല്‍ തുക പൂര്‍ണ്ണമായി നല്‍കിത്തീര്‍ക്കുന്നതുവരെ ഈ തുകയ്ക്ക് പ്രതിവര്‍ഷം 9 ശതമാനം പലിശയും കമ്മീഷന്‍ ഉത്തരവിട്ടു.

Consumer court orders Amazon, seller to pay customer ₹4.68 lakh for...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത്തരം പുതിയ കീഴ്‌വഴക്കങ്ങൾ ഉണ്ടാക്കരുത്'; പ്രതിപക്ഷത്തിന് സ്പീക്കർ അധികസമയം നൽകിയെന്ന് റവന്യൂമന്ത്രി അനിൽകുമാറിന്റെ പരാതി

'ശ്...ശ്.... പോസ്റ്റ് മാറി...'; 10 ദിവസം 8 സെൽഫ് ​ഗോളുകൾ! ലോകകപ്പിലെ 'ഓൺ ​ഗോൾ' ചരിത്രം

സോളിസിറ്റര്‍ ജനറല്‍ ആയി തുഷാര്‍ മേത്ത തുടരും; കാലാവധി മൂന്നു വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍

' 10 വർഷത്തെ റീൽസും 5 വർഷത്തെ വീണമീട്ടലുമാണ് ആരോഗ്യവകുപ്പ് നേരിട്ട പ്രധാന പ്രശ്നം'; റിയാസിന് മറുപടിയുമായി മുരളീധരൻ

അന്‍സിബയുടേത് ഉള്‍ബോധ്യത്തോടെയുള്ള സംസാരം, താരങ്ങള്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥ മാറണം: ശാരദക്കുട്ടി