ഒമര്‍ അബ്ദുള്ള ഫെയ്‌സ്ബുക്ക്‌
India

പുണ്യമാസത്തില്‍ ഫാഷന്‍ ഷോ, കശ്മീരില്‍ വിവാദം, അന്വേഷണം

ഫാഷന്‍ ഷോ സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തി.പുണ്യമാസത്തില്‍ തന്നെ ഇത്തരമൊരു ഫാഷന്‍ ഷോ നടത്തിയതിനെയും അദ്ദേഹം അപലപിച്ചു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ നടന്ന വിവാദ ഷാഷന്‍ ഷോയുമായി സര്‍ക്കാരിന് ബന്ധമില്ലെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. സ്വകാര്യ ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ തന്റെ സര്‍ക്കാരിന് പങ്കില്ലെന്നും റംസാന്‍ അല്ലായിരുന്നെങ്കില്‍ പോലും പരിപാടിക്ക് അനുമതി നല്‍കുമായിരുന്നില്ലെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്താനും അദ്ദേഹം ഉത്തവിട്ടു.

ഫാഷന്‍ ഷോ സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തി.പുണ്യമാസത്തില്‍ തന്നെ ഇത്തരമൊരു ഫാഷന്‍ ഷോ നടത്തിയതിനെയും അദ്ദേഹം അപലപിച്ചു. ഫാഷന്‍ ഷോയുടെ സംഘടകര്‍ പൊതുജനവികാരത്തെ മാനിച്ചില്ലെന്നും ഷോ എവിടെയാണ് നടക്കുന്നതെന്നോ, അതിന്റെ സമയക്രമത്തേ പറ്റിയോ ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം നിയമ സഭയില്‍ പറഞ്ഞു.

റംസാന്‍ മാസത്തില്‍ ഇത്തരമൊരു ഷോ നടക്കാന്‍ പാടില്ലായിരുന്നുവെന്ന് ചിലര്‍ പറയുന്നു. എന്റെ അഭിപ്രായം വര്‍ഷത്തിലെ ഒരു സമയത്തും ഇത് നടക്കാന്‍ പാടില്ലായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞു. മുന്‍കൂര്‍ അനുമതിയില്ലാതെയാണ് ഫാഷന്‍ ഷോ നടത്തിയത്. ഈ പരിപാടി നടത്തിപ്പുമായി സര്‍ക്കാരിന് പങ്കില്ല. നിയമലംഘന പ്രവര്‍ത്തനം ഒരിക്കലും അനുവദിക്കില്ല. ടൂറിസത്തിന്റെ പേരില്‍ ഇത്തരം പരിപാടികള്‍ നടത്താന്‍ സമ്മതിക്കില്ല'- ഒമര്‍ അബ്ദുള്ള വ്യക്തമാക്കി

നിയമസഭ സമ്മേളനത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി അംഗങ്ങളും സ്വതന്ത്രരും ഫാഷന്‍ ഷോയെ അശ്ലീലമെന്ന് വിമര്‍ശിച്ചു. വിവാദത്തില്‍ ക്ഷമ ചോദിച്ചുകൊണ്ട് ഫാഷന്‍ ഷോയുടെ അണിയറക്കാരായ ശിവന്‍ ആന്‍ഡ് നരേഷ് ആഡംബര ബ്രാന്‍ഡ് രംഗത്തെത്തി. ക്രിയാത്മകത പ്രോത്സാഹിപ്പിക്കാന്‍ മാത്രമാണ് ശ്രമിച്ചതെന്നും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇവര്‍ എക്സ് കുറിപ്പില്‍ പറഞ്ഞു.

മാര്‍ച്ച് ഏഴിന് ഗുല്‍മാര്‍ഗില്‍ വെച്ചാണ് സ്വകാര്യ ഫാഷന്‍ ഷോ നടന്നത്. ആഡംബര ഡിസൈനര്‍ ബ്രാന്‍ഡായ ശിവന്‍ ആന്‍ഡ് നരേഷിന്റെ പതിനഞ്ചാം വാര്‍ഷിക പരിപാടിയോട് അനുബന്ധിച്ചുള്ള ഷോയായിരുന്നു ഇത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇതിന്റെ ചിത്രങ്ങളും വിഡിയോകളും പുറത്തായതോടെ പ്രതിഷേധം ഉയരുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച, വിഡിയോ

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

ഡ്രൈവിങ്ങിനിടെ സ്‌കൂട്ടറില്‍ തല പൊക്കി നിന്ന് വിഷപ്പാമ്പ്, അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതിദാരിദ്ര്യ മുക്ത സംസ്ഥാനം: ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ല, 2021ല്‍ തുടങ്ങിയ ശ്രമമെന്ന് എം ബി രാജേഷ്

SCROLL FOR NEXT