വാക്‌സിന്‍ സ്വീകരിക്കുന്നു, ഫയല്‍ ചിത്രം 
India

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; ഇന്നലെ  1.32 ലക്ഷം പേര്‍ക്ക് വൈറസ് ബാധ; ചികിത്സയിലുള്ളവര്‍ 18 ലക്ഷത്തില്‍ താഴെ

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ1,32 ലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയാണെന്ന വ്യക്തമായ സൂചന നല്‍കി പ്രതിദിന രോഗ ബാധിതരുടെ എണ്ണം താഴേക്ക്.കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ1,32 ലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 3,207 വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.

1,32,788 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ആകെ  2,83,07,832 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 2,61,79,085 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ മരിച്ചത് 3,35,102 പേരാണ്. സജീവ രോഗികളുടെ എണ്ണം 17,93,645 ആയി കുറഞ്ഞു. 21,85,46,667 പേരെ വാക്‌സിനേറ്റ് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ജൂണ്‍ 1 വരെ  35,00,57,330  സാംപിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അറിയിച്ചു. ഇതില്‍  20,19,773 സാംപിളുകള്‍ ഇന്നലെ മാത്രം പരിശോധിച്ചവയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജനസ്പര്‍ശം, മാസപ്പടി കേസില്‍ വ്യക്തിവിരോധം തീര്‍ക്കാനില്ല'

'ബോധം കെട്ട് റോഡില്‍ വീണു; 27-ാം വയസില്‍ ബ്രെയിന്‍ ട്യൂമര്‍'; ദുരിതകാലത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്റെ സഹോദരി

21 പന്തില്‍ 52... അർധ സെഞ്ച്വറി 'റാഞ്ചി' സഞ്ജു!

ഫോട്ടോയ്ക്ക് വേണ്ടി പിന്നാലെ കൂടി ആരാധിക; ഗൗനിക്കാതെ ദുല്‍ഖര്‍; ഒന്ന് പോസ് ചെയ്താല്‍ എന്ത് നഷ്ടപ്പെടാനാണെന്ന് വിമർശനം, മറുപടി

ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...