India

വീട്ടിലെ നിത്യസന്ദര്‍ശകനായി; കൗണ്‍സിലര്‍ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി; ബ്ലാക്ക് മെയിലിങ്; ബിജെപി നേതാവ് യുവതിയെ ബലാത്സംഗം ചെയ്തു

കൗണ്‍സിലര്‍ യുവതിയെ ബലാത്സംഗത്തിനിരയാക്കിയതിന് പിന്നാലെ  സുഹൃത്തിനൊടൊപ്പം ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്നും യുവതി

സമകാലിക മലയാളം ഡെസ്ക്

ബാര്‍മര്‍: ബിജെപി കൗണ്‍സിലറിനെതിരെ പരാതിയുമായി യുവതി. യുവതിയുടെ കുളിമുറി ദൃശ്യം മൊബൈലില്‍ പകര്‍ത്തിയ ശേഷം ബ്ലാക്ക്‌മെയില്‍ ചെയ്ത് ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. സംഭവത്തില്‍ ബിജെപി നേതാവ് കാന്തിലാലിനെതിരെ പൊലീസ് കേസ് എടുത്തു.

കൗണ്‍സിലര്‍ യുവതിയെ ബലാത്സംഗത്തിനിരയാക്കിയതിന് പിന്നാലെ  സുഹൃത്തിനൊടൊപ്പം ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. വിവാഹിതയായ യുവതിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനാണ് ബിജെപി കൗണ്‍സിലര്‍

അകന്ന ബന്ധുവായ കാന്തിലാല്‍ കുളിമുറി ദൃശ്യം രഹസ്യമായി പകര്‍ത്തിയെന്നും പിന്നീട് ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതി. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. പിന്നീട് കാന്തിലാലിന്റെ സുഹൃത്തും യുവതിയെ പീഡിപ്പിച്ചു. പലതവണ പീഡനം തുടര്‍ന്നതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.

സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഡി.എസ്.പി. സുഭാഷ് ഖോജ അറിയിച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

SCROLL FOR NEXT