പ്രതീകാത്മക ചിത്രം 
India

കുട്ടികളില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം ഉടന്‍; ഫെബ്രുവരി അവസാനം ആരംഭിക്കാന്‍ സാധ്യത

കുട്ടികളില്‍ കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്‍ പരീക്ഷിക്കാന്‍ ഒരുങ്ങി പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കുട്ടികളില്‍ കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്‍ പരീക്ഷിക്കാന്‍ ഒരുങ്ങി പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ പരീക്ഷണം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 

2 മുതല്‍ 18 വയസു വരെ പ്രായമുള്ളവരില്‍ പരീക്ഷണം നടത്തുമെന്നാണ് ഭാരത് ബയോടെക് അറിയിച്ചിരിക്കുന്നത്. പരീക്ഷണത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപടികളുമായി മുന്നോട്ടുപോകാനാണ് കമ്പനി പദ്ധതിയിടുന്നത്. നാഗ്പൂര്‍ ഉള്‍പ്പെടെ കുട്ടികളുടെ ആശുപത്രികള്‍ കൂടുതലുള്ള നഗരങ്ങള്‍ കേന്ദ്രീകരിച്ച പരീക്ഷണം നടത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. 

ജനുവരിയില്‍ അടുത്ത നാലുമാസത്തിനകം കുട്ടികള്‍ക്കുള്ള വാക്‌സിന്‍ സജ്ജമാകുമെന്ന് ഭാരത് ബയോടെക് എംഡി കൃഷ്ണ എല്ല വ്യക്തമാക്കിയിരുന്നു. ലോകത്ത് ആദ്യമായാണ് കുട്ടികള്‍ മുതല്‍ കൗമാരക്കാര്‍ വരെയുള്ള ശ്രേണിയില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

GATE സ്കോറുണ്ടോ?, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ; ശമ്പളം ഒരു ലക്ഷം രൂപ വരെ

'ജസ്റ്റിൻ സെൽവരാജ് എസ് ജെ സൂര്യ ആയത് ഇങ്ങനെ'; പേരിന് പിന്നിലെ കഥ പറഞ്ഞ് നടൻ

തൃശൂർ കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസ്; അയൽവാസി കസ്റ്റഡിയിൽ

ഡ്യുവല്‍ ചാനല്‍ എബിഎസ്, ടിഎഫ്ടി കണ്‍സോള്‍, മൂന്ന് ലക്ഷം രൂപയില്‍ താഴെ വില; കാവാസാക്കി ഇസഡ്300 ചൊവ്വാഴ്ച വിപണിയില്‍