

കേന്ദ്ര സർക്കാരിന് കീഴിലുള്ള കാബിനറ്റ് സെക്രട്ടേറിയറ്റിൽ ഡെപ്യൂട്ടി ഫീൽഡ് ഓഫീസർ (ടെക്നിക്കൽ) തസ്തികയിൽ നിയമനം നടത്തുന്നു. എഞ്ചിനീയറിങ്, പി.ജി യോഗ്യതയുള്ളവർക്ക് ആണ് അവസരം. സാധുവായ ഗേറ്റ് (GATE) സ്കോർ ആവശ്യമാണ്. ആകെ 250 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15.
ഒഴിവുകൾ
കംപ്യുട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി – 112
ഇലക്ട്രോണിക്സ് / കമ്മ്യൂണിക്കേഷൻ / ടെലികമ്മ്യൂണിക്കേഷൻ – 112
ഡാറ്റ സയൻസ് / ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – 10
ഫിസിക്സ് – 5
മെക്കാനിക്കൽ എഞ്ചിനീയറിങ് – 4
സിവിൽ എഞ്ചിനീയറിങ് – 3
കെമിസ്ട്രി – 2
മാത്തമാറ്റിക്സ് – 1
സ്റ്റാറ്റിസ്റ്റിക്സ് – 1
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്ന് വിജ്ഞാപനത്തിൽ പറയുന്ന വിഷയങ്ങളിൽ എഞ്ചിനീയറിങ് അല്ലെങ്കിൽ ടെക്നോളജി ബിരുദം (BE/BTech) അല്ലെങ്കിൽ സയൻസ് ബിരുദാനന്തര ബിരുദം (MSc) നേടിയിരിക്കണം.
അപേക്ഷിക്കുന്ന വിഷയത്തിന് അനുയോജ്യമായ ഗേറ്റ് പേപ്പറിൽ യോഗ്യത നേടിയ സാധുവായ സ്കോർ കാർഡും നിർബന്ധമാണ്.
ഗേറ്റ് 2024, 2025, 2026 പരീക്ഷകളിൽ വിജ്ഞാപനത്തിൽ പരാമർശിച്ച വിഷയങ്ങളിൽ യോഗ്യത നേടിയവർക്കാണ് അപേക്ഷിക്കാനാകുക.
ഒരാൾക്ക് ഒരു വിഷയത്തിലേക്ക് മാത്രമേ അപേക്ഷിക്കാവൂ.
പ്രായപരിധി
അപേക്ഷകന്റെ പ്രായം 30 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവർഗം, ഒബിസി, കേന്ദ്ര സർക്കാർ ജീവനക്കാർ, വിമുക്തഭടന്മാർ തുടങ്ങിയ അർഹരായ വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ ചട്ടങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
ശമ്പളം
ഏഴാം ശമ്പള കമ്മിഷൻ പ്രകാരമുള്ള പേ മാട്രിക്സിലെ ലെവൽ ഏഴ് വിഭാഗത്തിലാണ് തസ്തിക. അലവൻസുകൾ ഉൾപ്പെടെ തുടക്കത്തിൽ പ്രതിമാസം ഏകദേശം ഒരു ലക്ഷം രൂപ ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാ ഫോം എ4 പേപ്പറിൽ നിർദേശിച്ച രീതിയിൽ തയ്യാറാക്കി പൂരിപ്പിക്കണം. ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സാധുവായ ഗേറ്റ് സ്കോർ കാർഡും മറ്റ് രേഖകളും അപേക്ഷയോടൊപ്പം സമർപ്പിക്കണം. പൂരിപ്പിച്ച അപേക്ഷ തപാൽ വഴി താഴെ പറയുന്ന വിലാസത്തിൽ അയയ്ക്കണം.
വിലാസം
Post Bag No. 001
Lodhi Road Head Post Office
New Delhi – 110003
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates