പ്രതീകാത്മക ചിത്രം 
India

ഡോക്ടര്‍മാര്‍ ആരോഗ്യമന്ത്രിയെ സ്വീകരിക്കാനുള്ള തിരക്കില്‍; കോവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ചു

ആശുപത്രി അധികൃതര്‍ ആരോഗ്യമന്ത്രിയെ സ്വീകരിക്കാനുള്ള തിരക്കിനിടെചികിത്സ കിട്ടാതെ കോവിഡ് രോഗി മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: ആശുപത്രി അധികൃതര്‍ ആരോഗ്യമന്ത്രിയെ സ്വീകരിക്കാനുള്ള തിരക്കിനിടെചികിത്സ കിട്ടാതെ കോവിഡ് രോഗി മരിച്ചു. ചികിത്സ നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്നാണ് രോഗി മരിച്ചതെന്നാണ് ആക്ഷേപം.

ബിഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡ്യെ ആശുപത്രിയിലെ കോവിഡ് ക്രമീകരണങ്ങള്‍ പരിശോധിക്കാനായി എത്തിയപ്പോഴായിരുന്നു സംഭവം. തലസ്ഥാനനഗരിയിലെ നളന്ദ മെഡിക്കല്‍ കോളജിലായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. 

കഴിഞ്ഞ ദിവസമാണ് അച്ഛന് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് നാല് ദിവസമായി ആരോഗ്യസ്ഥിതി മോശമായിരുന്നെന്ന് മകന്‍ പറയുന്നു.  അച്ഛനെ എയിംസ് ആശുപത്രയില്‍ എത്തിച്ചെങ്കിലും കിടക്കയില്ലെന്ന് പറഞ്ഞ് മടക്കി. തുടര്‍ന്ന് നളന്ദ മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകുകയായിരുന്നു. അവിടെ മണിക്കൂറുകള്‍ കാത്ത് നിന്നിട്ടും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തില്ലെന്നും മകന്‍ പറയുന്നു. ചികിത്സയ്ക്ക് കാലതാമസം വന്നതിനെ തുടര്‍ന്നാണ് പിതാവ് മരിച്ചതെന്നാണ് മകന്റെ ആക്ഷേപം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

എഐ അധിഷ്ഠിത ഇമേജിങ് ടൂളുകള്‍, വില 16,000 രൂപയില്‍ താഴെ; വീണ്ടും ബജറ്റ് ഫോണുമായി ഓപ്പോ

മെനോപോസ് എത്തിയാൽ ലൈംഗിക ജീവിതം അവസാനിക്കുമോ? പഠനങ്ങൾ പറയുന്നത്...

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്