സ്പുട്‌നിക് വാക്‌സിന്‍ 
India

സ്പുട്‌നികിന് വില 995.40 രൂപ

995.40 രൂപയ്ക്കാണ് ഇന്ത്യയില്‍ വിതരണം ചെയ്യുകയെന്ന് ഡോക്ടര്‍ റെഡ്ഡീസ് ലാബ് അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിനായ സ്പുട്‌നികിന്റെ വില നിശ്ചയിച്ചു. 995.40 രൂപയ്ക്കാണ് ഇന്ത്യയില്‍ വിതരണം ചെയ്യുകയെന്ന് ഡോക്ടര്‍ റെഡ്ഡീസ് ലാബ് അറിയിച്ചു.

റഷ്യന്‍ നിര്‍മ്മിത വാക്‌സിനായ സ്പുട്‌നിക് ഇറക്കുമതി ചെയ്യുന്നത് ഡോ. റെഡ്ഡീസ് ലാബോറട്ടറിയാണ്. കഴിഞ്ഞമാസമാണ് സ്പുട്‌നിക് അടിയന്തര  ഉപയോഗത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. മെയ് ഒന്നിനാണ് ആദ്യബാച്ച് സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയില്‍ എത്തിയത്. കഴിഞ്ഞ ദിവസം വിതരണത്തിന് സെന്റര്‍ ഡ്രഗ്‌സ് അതോറിറ്റി അനുമതി നല്‍കിയത്.

വരും മാസങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ എത്തുമെന്ന് ഡോ. റെഡ്ഡീസ് ലാബോറട്ടറി അറിയിച്ചു. ഹൈദരബാദിലാണ് ആദ്യഡോസ് വിതരണം ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു, ഭാര്യയും മക്കളും ചികിത്സയില്‍

കോഴിക്കോട് ട്രെയിന്‍ തട്ടി രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു