ഫയല്‍ ചിത്രം 
India

ചികില്‍സയിലുള്ളവരുടെ എണ്ണം 2,23,432 ആയി ; ഇന്നലെ 24,492 പേര്‍ക്ക് രോഗബാധ, 131 മരണം

രാജ്യത്ത് ഇതുവരെ 3,29,47,432 പേര്‍ വാക്‌സിനേഷന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് വീണ്ടും കാല്‍ലക്ഷത്തോളം പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇന്നലെ 24,492 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗബാധ കണ്ടെത്തിയത്. മുംബൈയില്‍ മാത്രം ഇന്നലെ 1712 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,14,09,831 ആയി.

നിലവില്‍ ചികില്‍സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം 2,23,432 ആയി. ഇന്നലെ 20,191 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് 1,10,27,543  പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

ഇന്നലെ മാത്രം 131 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,58,856 ആയി. രാജ്യത്ത് ഇതുവരെ 3,29,47,432 പേര്‍ വാക്‌സിനേഷന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

രാജ്യത്ത് വീണ്ടും കോവിഡ് രോഗബാധ കണ്ടെത്തിയതോടെ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. വീണ്ടും കോവിഡ് ബാധ ഉയരുന്നത് രണ്ടാം തരംഗത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായി എയിംസ് ഡയറക്ടര്‍ സൂചിപ്പിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശേരി മിനികൂപ്പര്‍ അപകടം: സുഹൈലിന് ജാമ്യമില്ല

മുടി വളരാനും താരൻ അകറ്റാനും കറിവേപ്പില മാസ്ക്, തയ്യാറാക്കേണ്ടത് ഇങ്ങനെ

പത്താം ക്ലാസുകാർക്ക് സുപ്രീം കോടതിയിൽ ജോലി; 130 ഒഴിവുകൾ, നവംബർ 4 മുതൽ അപേക്ഷിക്കാം

വൈഭവിന്റെ തട്ട് താണുതന്നെ ഇരിക്കും! 14 പന്തിൽ 50 റൺസടിച്ച് മക്​ഗുർക്

ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റും: മുഖ്യമന്ത്രി