ഫയല്‍ ചിത്രം 
India

കോവിഡ് വീണ്ടും രൂക്ഷമാകുന്നു, ഇന്നലെ 26,291 പേര്‍ക്ക് രോഗബാധ ; ചികില്‍സയിലുള്ളവരുടെ എണ്ണം  2,19,262 ആയി

പുതുതായി 26,291 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,13,85,339 ആയി ഉയര്‍ന്നിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി :ഇന്ത്യയില്‍ വീണ്ടും കോവിഡ് വ്യാപനം വര്‍ധിക്കുന്നു. ഇന്നലെ 26,291 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 17,455 പേരാണ് കഴിഞ്ഞദിവസം രോഗമുക്തി നേടിയത്. 

ഇതോടെ രാജ്യത്ത് നിലവില്‍ ചികില്‍സയിലുള്ള രോഗികളുടെ എണ്ണം 2,19,262 ആയി. പുതുതായി 26,291 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,13,85,339 ആയി ഉയര്‍ന്നിട്ടുണ്ട്. 

രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  1,10,07,352 ആയി. ഇന്നലെ മാത്രം 118 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 1,58,725 ആയി. 

രാജ്യത്ത് ഇതുവരെ 22,74,07,413 സാംപിളുകള്‍ പരിശോധിച്ചു. ഇന്നലെ മാത്രം 7,03,772 സാംപിളുകളാണ് പരിശോധിച്ചതെന്ന് ഐസിഎംആര്‍ അറിയിച്ചു. ഇന്ത്യയില്‍ ഇതുവരെ 2,99,08,038 പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശേരി മിനികൂപ്പര്‍ അപകടം: സുഹൈലിന് ജാമ്യമില്ല

മുടി വളരാനും താരൻ അകറ്റാനും കറിവേപ്പില മാസ്ക്, തയ്യാറാക്കേണ്ടത് ഇങ്ങനെ

പത്താം ക്ലാസുകാർക്ക് സുപ്രീം കോടതിയിൽ ജോലി; 130 ഒഴിവുകൾ, നവംബർ 4 മുതൽ അപേക്ഷിക്കാം

വൈഭവിന്റെ തട്ട് താണുതന്നെ ഇരിക്കും! 14 പന്തിൽ 50 റൺസടിച്ച് മക്​ഗുർക്

ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റും: മുഖ്യമന്ത്രി