ഫോട്ടോ: എക്സ്പ്രസ് 
India

കര്‍ണാടകയില്‍ കോവിഡ് കുതിപ്പ്; ഇന്ന് 48,296 പേര്‍ക്ക് രോഗം; യുപിയിലും സ്ഥിതി രൂക്ഷം

കര്‍ണാടകയില്‍ കോവിഡ് കുതിപ്പ്; ഇന്ന് 48,296 പേര്‍ക്ക് രോഗം; യുപിയിലും സ്ഥിതി രൂക്ഷം

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വ്യാപനം അതി രൂക്ഷം. ഇന്ന് അര ലക്ഷത്തിനടുത്ത് പ്രതിദിന രോഗികളുടെ എണ്ണം. ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ്. 

കര്‍ണാടകയില്‍ ഇന്ന് 48,296 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 217 പേര്‍ മരിച്ചു. 14,884 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 15,23,142. ആകെ മരണം 15,523. 

ഉത്തര്‍പ്രദേശിലും അതി രൂക്ഷമായി തന്നെയാണ് പ്രതിദിന രോഗികളുടെ എണ്ണം ഉയരുന്നത്. 34,626 പേര്‍ക്കാണ് ഇന്ന് യുപിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. റെക്കോര്‍ഡ് മരണമാണ് ഇന്ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 332 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 12,570. ഇതോടെ ആകെ കേസുകളുടെ എണ്ണം 12,52,324. ഇന്ന് 34,494 പേര്‍ക്കാണ് രോഗ മുക്തി. നിലവില്‍ 3,10,783 ആക്ടീവ് കേസുകള്‍. 

തമിഴ്‌നാട്ടില്‍ ഇന്ന് 18,692 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 16,007 പേര്‍ക്ക് രോഗ മുക്തി. 113 പേരാണ് ഇന്ന് മരിച്ചത്. നിലവില്‍ 1,15,128 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെയായി 10,37,582 പേര്‍ക്കാണ് രോഗ മുക്തി. ആകെ മരണം 14,046. 

രാജസ്ഥാനില്‍ ഇന്ന് 17,155 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്. 10,034 പേര്‍ക്ക് രോഗ മുക്തി. 155 പേര്‍ മരിച്ചു. നിലവില്‍ 1,76,485 ആക്ടീവ് കേസുകള്‍. ഇതുവരെയായി 4,17,277 പേര്‍ക്ക് രോഗ മുക്തി. ആകെ മരണം 4,239.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചീഫ് ജസ്റ്റിസ് രാജിവയ്ക്കണം'; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് കെപിസിസി

'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

അപ്പീല്‍ നല്‍കി പിണറായി; ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ സുപ്രീം കോടതിയില്‍; ബിജെപി മുന്‍ എംഎല്‍എയെ നാട്ടുകാര്‍ അടിച്ചുകൊന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

​Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു

റിയാദ് വിമാത്താവളം ശനിയാഴ്ച വരെ അടച്ചിടും