ചിത്രം പിടിഐ 
India

ഇന്നലെ  34,973 പേര്‍ക്ക് കോവിഡ്; കേരളത്തിന് പുറത്ത് 8773 രോഗബാധിതര്‍ മാത്രം ; മരണം 260

രാജ്യത്ത് ഇതുവരെ 72,37,84,586 വാക്‌സിനേഷന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ  34,973 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 26,200 പേരും കേരളത്തിലാണ്. കേരളം ഒഴിച്ചുള്ള മറ്റു സംസ്ഥാനങ്ങളിലാകെ കൂടി 8773 പേര്‍ക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 37,681 പേര്‍ രോഗമുക്തരായി. 260 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.  

നിലവില്‍ 3,90,646 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്. ഇന്ത്യയിലെ ആകെ കോവിഡ് മരണം 4,42,009 ആയി ഉയര്‍ന്നു. 

ഇന്നലെ 34,973 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 3,31,74,954 ആയി. 3,23,42,299പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

രാജ്യത്ത് ഇതുവരെ 72,37,84,586 വാക്‌സിനേഷന്‍ നല്‍കിയതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ഉദ്യോഗസ്ഥ പോര് അല്ല, ചലഞ്ച് മാത്രം'; തദ്ദേശവകുപ്പിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് രണ്ടു പദ്ധതികളില്‍ മന്ത്രി കെ എം ഷാജി

വാടാനപ്പള്ളി കടപ്പുറത്തെ ഗുണ്ടാ നേതാവിന്റെ കൊലപാതകം: വാരിയെല്ല് തകർത്തു; മൂന്ന് പ്രതികൾ പിടിയിൽ

പ്രതിഷേധത്തിര; നാട്ടികയിലെ ടോൾ പിരിവ് നിർത്തിവച്ചു

'തീവ്രത അളക്കാന്‍ പോകുന്നില്ലേ എന്ന ചോദ്യത്തിന് ഒറ്റ മറുപടിയേ ഉള്ളൂ'; ദീപ്തിയെ വെല്ലുവിളിച്ച് പികെ ശ്രീമതി

ശൈലപുത്രി മുതൽ സിദ്ധിദാത്രി വരെ, നവദുർഗ്ഗയിലെ ഒൻപത് രൂപങ്ങൾ; നവരാത്രിയുടെ പ്രാധാന്യമെന്ത്?