ഫയല്‍ ചിത്രം 
India

ആശങ്കയൊഴിയാതെ രാജ്യം; ഇന്നലെ 2,85,914 പേര്‍ക്ക് കോവിഡ്; മരണനിരക്ക് ഉയരുന്നു; 665 മരണം

മൂന്നാം തരംഗത്തിൽ ഇതുവരെ 50 ലക്ഷം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന് നേരിയ ശമനമാകുന്നതായി സൂചന. പ്രതിദിന രോഗബാധിതരുടെ എണ്ണം ഇന്നും മൂന്നു ലക്ഷത്തില്‍ താഴെയാണ്. ഇന്നലെ 2,85,914 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 

അതേസമയം മരണസംഖ്യ വീണ്ടും ഉയര്‍ന്ന് 500 ന് മുകളിലെത്തിയത് ആശങ്കയായി.  കഴിഞ്ഞ 24 മണിക്കൂറിനിടെ 665 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ 2,99,073 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

നിലവില്‍ ചികിത്സയിലുള്ളവരുടെ രോഗബാധിതര്‍ 22,23,018 ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.16 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കോവിഡ്  കേസുകൾ നാലു കോടി പിന്നിട്ടു

രാജ്യത്ത് കോവിഡ്  കേസുകളുടെ എണ്ണം നാലു കോടി പിന്നിട്ടു. മൂന്നാം തരംഗത്തിൽ ഇതുവരെ 50 ലക്ഷം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൊവിഡ് പ്രതിദിന കേസുകൾ കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു തുടങ്ങി. ഹരിയാനയിൽ ഫെബ്രുവരി ഒന്ന് മുതൽ സ്‌കൂളുകൾ തുറക്കും.

കേരളത്തിൽ വ്യാപനം അതിരൂക്ഷം

പ്രതിദിന കേസുകൾ അരലക്ഷം കടന്നതോടെ സംസ്ഥാനത്ത് കോവിഡ് സാഹചര്യം അതിരൂക്ഷമായി തുടരുകയാണ്. ഇന്നലെ  55,475 പേര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ള ജില്ലകളിലെ പ്രതിദിന പോസിറ്റിവ് കേസുകൾ. കേസുകൾ ഇനിയും ഉയരുമെന്ന സൂചനയാണ് ആരോഗ്യ പ്രവർത്തകർ നൽകുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂരില്‍ ടിഒ മോഹനന്‍; എല്‍ദോസിന് സീറ്റില്ല; കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക

'ഒരു പന്തിയിൽ രണ്ട് വിളമ്പൽ വേണ്ട'; സീറ്റ് ലഭിക്കാത്തതിൽ വിമർശനവുമായി എൽദോസ് കുന്നപ്പിള്ളി

പിണറായിക്കും ഭാര്യയ്ക്കും ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം; 78 സെ​ന്‍റ് ഭൂ​മി​; സത്യവാങ്മൂലം

കോഴിക്കോട് ഐഐഎമ്മിൽ പ്ലസ്ടു പാസായവർക്ക് ജോലി, അഭിമുഖം മാത്രം;ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം

റിജിൽ മാക്കുറ്റിയെ സ്ഥാനാർഥിയാക്കണം, എഐസിസിക്ക് കത്തുമായി കെ സുധാകരന്‍

SCROLL FOR NEXT