റെസ്റ്ററന്റ് ഉദ്ഘാടനത്തിനെത്തിയ പശു/ വീഡിയോ ദൃശ്യം 
India

മുഖ്യാതിഥി പശു; മുൻ എസ്പിയുടെ റെസ്റ്ററന്റിന് വേറിട്ട ഉദ്ഘാടനം; വീഡിയോ

ലുലു മാളിന് സമീപത്തെ സുശാന്ത് ​ഗോൾഫ് സിറ്റിയിലാണ് ഓർ​ഗാനിക് റെസ്റ്ററന്റ്.

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: ഉത്തർപ്രദേശിലെ ലഖ്നൗവിൽ ഓർ​ഗാനിക് റെസ്റ്ററന്റിന്റെ ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി എത്തിയത് പശു. മുൻ‌ ഡെപ്യൂട്ടി എസ്പി ശൈലേന്ദ്രസിങ്ങിന്റെ ഉടമസ്ഥതയിലുള്ള ഓർ​ഗാനിക് ഒയാസിസ് എന്ന് പേരിട്ടിരിക്കുന്ന റെസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനാണ്  പശു അതിഥിയായി എത്തിയത്.  ജൈവ കാർഷിക ഉത്പന്നങ്ങൾ കൊണ്ട് നിർമ്മിച്ച ഭക്ഷണമാണ് ഇവിടെ വിതരണം ചെയ്യുന്നതെന്നാണ് ഉടമസ്ഥരുടെ അവകാശവാദം.

പശുവിന്റെ അകമ്പടിയായി എത്തിയ ആളുകൾ റെസ്റ്ററിന്റെ ഉദ്​ഘാടനം നടത്തുന്നത് വീഡിയോയിൽ കാണാം. പശുവിനാണ് റെസ്റ്ററന്റിൽ നിന്ന് ആദ്യഭക്ഷണം വിതരണം ചെയ്യുന്നത്. മഞ്ഞ തുണി കൊണ്ട് അലങ്കരിച്ച വസ്ത്രങ്ങൾ പശുവിനെ അണിയിച്ചതും വീഡിയോയിൽ കാണാം. 

ലുലു മാളിന് സമീപത്തെ സുശാന്ത് ​ഗോൾഫ് സിറ്റിയിലാണ് ഓർ​ഗാനിക് റെസ്റ്ററന്റ്. ഇന്ത്യയുടെ സമ്പ​​​ദ് വ്യവസ്ഥയും കൃഷിയും പശുക്കളെ ആശ്രയിച്ചാണ് നിലനിൽക്കുന്നതെന്ന് മുൻ ഡെപ്യൂട്ടി എസ്പിയും റസ്റ്ററന്റ് മാനേജരുമായ ശൈലേന്ദ്ര സിങ് പറഞ്ഞു. അതിനാലാണ് ​ഗോമാതയെ മുഖ്യാതിഥിയായി തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ആളുകളുടെ ആരോ​ഗ്യത്തിനാണ് തങ്ങൾ പ്രഥമ പരി​ഗണന നൽകുന്നത്. ഇവിടുത്തെ ഭക്ഷണം കഴിച്ചാൽ അത് ജനങ്ങൾക്ക് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

SCROLL FOR NEXT