കർണാടകയിൽ യുവമോർച്ച നേതാവിനെ കുത്തിക്കൊന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th April 2023 02:22 PM |
Last Updated: 19th April 2023 02:22 PM | A+A A- |

പ്രവീൺ കമ്മാർ, എഎൻഐ
ബംഗളൂരു: കർണാടകയിൽ ബിജെപി യുവമോർച്ച നേതാവ് കൊല്ലപ്പെട്ടു. യുവമോർച്ച ധാർവാഡ് യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവും കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പ്രവീൺ കമ്മാറിനെയാണ് കുത്തിക്കൊന്നത്.
ധാർവാഡിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പ്രവീണിനെ സംഘം ചേർന്നാണ് ആക്രമിച്ചത്. ഉടൻ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എസ്ഡിഎം മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഉത്സവത്തോടനുബന്ധിച്ച് പ്രസാദ വിതരണത്തിനിടെ രണ്ടു ഗ്രൂപ്പുകൾ ചേരിതിരിഞ്ഞ് ആക്രമണം നടത്തിയിരുന്നു. ഇതിൽ ഇടപെട്ട പ്രവീണിനെ മിനിറ്റുകൾക്കകം അക്രമി സംഘം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
രാഷ്ട്രീയ എതിരാളികളാണ് ഇതിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. പ്രവീൺ കമ്മാറിനെ കൊലപ്പെടുത്തിയവരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ഈ വാർത്ത കൂടി വായിക്കൂ
അജിത് പവാറും കൂട്ടരും വന്നാൽ പിന്നെ ഞങ്ങളില്ല; നിലപാടു വ്യക്തമാക്കി ഷിൻഡെ വിഭാഗം
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ