അജിത് പവാറും കൂട്ടരും വന്നാൽ പിന്നെ ഞങ്ങളില്ല; നിലപാടു വ്യക്തമാക്കി ഷിൻഡെ വിഭാ​ഗം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th April 2023 01:10 PM  |  

Last Updated: 19th April 2023 01:10 PM  |   A+A-   |  

ajith_pawar

അജിത് പവാര്‍/ ഫെയ്‌സ്ബുക്ക്‌

 

മുംബൈ: അജിത് പവാറും കൂട്ടരും ബിജെപിക്കൊപ്പം ചേർന്നാൽ മഹാരാഷ്ട്രാ സർക്കാരിന്റെ ഭാഗമായിരിക്കില്ലെന്ന് ഏകനാഥ് ഷിൻഡെ വിഭാഗം ശിവസേന. എൻസിപി ബിജെപിയുമായി ചേരില്ലെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ശിവസേനാ വക്താവ് സഞ്ജയ് ശിർസാട്ട് പറഞ്ഞു.

''ഇക്കാര്യത്തിൽ ഞങ്ങളുടെ നിലപാട് വ്യക്തമാണ്. എൻസിപി വഞ്ചകരുടെ പാർട്ടിയാണ്. അധികാരത്തിൽ ആണെങ്കിൽ പോലും ഞങ്ങൾ എൻസിപിയുമായി ചേരാനില്ല. ബിജെപി അവരെ ഒപ്പം കൂട്ടുകയാണെങ്കിൽ പിന്നെ ഞങ്ങൾ സർക്കാരിന്റെ ഭാഗമായിരിക്കില്ല''- സഞ്ജയ് ശിർസാട്ട് പറഞ്ഞു. 

കോൺഗ്രസുമായും എൻസിപിയുമായും ചേർന്നത് പ്രവർത്തകർക്ക് ഇഷ്ടപ്പെടാത്തതുകൊണ്ടാണ് ഷിൻഡെ വിഭാഗം ബിജെപിയുമായി സഖ്യമുണ്ടാക്കിയതെന്ന് പാർട്ടി വക്താവ് വ്യക്തമാക്കി. അജിത് പവാർ എൻസിപി വിട്ടു വന്നാൽ സ്വാഗതം ചെയ്യും. എന്നാൽ ഒരു വിഭാഗം എൻസിപി നേതാക്കളുമായാണ് വരുന്നതെങ്കിൽ സഖ്യത്തിനില്ലെന്ന് ശിവസേനാ നേതാവ് പറഞ്ഞു. 

മകൻ തെരഞ്ഞെടുപ്പിൽ തോറ്റതുകൊണ്ടാണ് അജിത് പവാർ പ്രശ്‌നമുണ്ടാക്കുന്നത്. ശിവേസനയുടെ അയോഗ്യതാ കേസുമായി അതിനു ബന്ധമൊന്നുമില്ലെന്ന് ശിർസാട്ട് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

വീടുകൾ കയറിയിറങ്ങി, 10,000 രൂപയുടെ ഒറ്റരൂപ നാണയങ്ങൾ ശേഖരിച്ച് തെരഞ്ഞെടുപ്പ് ഡിപ്പോസിറ്റ് തുക നൽകി യുവാവ്

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ