മധ്യപ്രദേശിലെ സത്‌ന നദിയില്‍ വീണ പശുക്കള്‍,എക്‌സില്‍ പ്രചരിക്കുന്ന ദൃശ്യം  എക്‌സ്
India

മധ്യപ്രദേശില്‍ അമ്പതോളം പശുക്കളെ നദിയിലെറിഞ്ഞു; നാല് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്, വിഡിയോ

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിച്ചിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ സത്ന ജില്ലയില്‍ അമ്പതോളം പശുക്കളെ ഒരു സംഘം ആളുകള്‍ നദിയിലെറിഞ്ഞ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിച്ചിരുന്നു.

ഇന്നലെ വൈകുന്നേരമാണ് ബംഹോറിലെ റെയില്‍വേ പാലത്തിന് സമീപമുള്ള സത്ന നദിയിലേക്ക് പശുക്കളെ എറിയുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ നാഗോഡ് പൊലീസ് നാല് പേര്‍ക്കെതിരെ കേസെടുത്തു. ബേട്ട ബാഗ്രി, രവി ബാഗ്രി, രാംപാല്‍ ചൗധരി, രാജ്ലു ചൗധരി എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ഗോവധനിരോധന നിയമത്തിലെ വകുപ്പുകളടക്കം ചേര്‍ത്തിട്ടുണ്ട്.

നദിയില്‍ വീണ പശുക്കളില്‍ 20ളം പശുക്കള്‍ ചത്തെന്നാണ് പ്രാഥമിക വിവരം. പശുക്കളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

SCROLL FOR NEXT